Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right70 പു​തി​യ...

70 പു​തി​യ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ കൂ​ടി ര​ജി​സ്റ്റ​ർ ​ചെ​യ്​​തു

text_fields
bookmark_border
heritage commission
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ പു​തു​താ​യി 70 പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ദേ​ശീ​യ പു​രാ​വ​സ്തു ര​ജി​സ്​​റ്റ​റി​ൽ ഇ​വ​യു​ടെ പേ​ര്​ ചേ​ർ​ക്കു​ന്ന​തി​നും​ ഡോ​ക്യു​മെ​​േ​ന്റ​ഷ​നും ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും പു​രാ​വ​സ്​​തു അ​തോ​റി​റ്റി പൂ​ർ​ത്തി​യാ​ക്കി​. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത പു​രാ​വ​സ്​​തു​സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം 8,917 ആ​യി. സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ സ​മ്പ​ന്ന​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​ത്.

നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ദേ​ശീ​യ പു​രാ​വ​സ്തു ര​ജി​സ്​​റ്റ​റി​ൽ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ​ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​​തെ​ന്ന്​ അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. സ്ഥ​ലം​ ക​ണ്ടെ​ത്ത​ലാ​ണ്​ ആ​ദ്യ​ഘ​ട്ടം. പി​ന്നീ​ട്​ പു​രാ​വ​സ്തു സ്പെ​ഷ​ലി​സ്​​റ്റു​ക​ൾ പു​രാ​വ​സ്​​തു പ​രി​ശോ​ധി​ക്കും. സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വു​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്യും.

പു​തു​താ​യി ക​ണ്ടെ​ത്തി​യ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഇ​തി​ൽ 14 സ്ഥ​ല​ങ്ങ​ൾ അ​സീ​ർ മേ​ഖ​ല​യി​ലാ​ണ്. എ​ണ്ണ​ത്തി​ൽ അ​സീ​ർ മേ​ഖ​ല​യാ​ണ്​ മു​ന്നി​ൽ. തൊ​ട്ട​ടു​ത്ത്​ 13 സ്ഥ​ല​ങ്ങ​ളു​മാ​യി അ​ൽ​ജൗ​ഫ് മേ​ഖ​ല​യാ​ണ്. ഹാ​ഇ​ൽ മേ​ഖ​ല​യി​ൽ 12 സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ജി​സാ​ൻ മേ​ഖ​ല​യി​ൽ 11ഉം ​ഖ​സീം മേ​ഖ​ല​യി​ൽ ഏ​ഴും മ​ദീ​ന​യി​ൽ ആ​റും റി​യാ​ദ് മേ​ഖ​ല​യി​ൽ ര​ണ്ടും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, മ​ക്ക മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും പു​തു​താ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളാ​ണ്​. പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ഷം മു​ഴു​വ​നും തു​ട​രു​ന്ന​താ​യി അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegisteredSaudi Arabia NewsArchaeological Place
News Summary - 70 new archaeological sites registered
Next Story