Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഇന്ന് 677 പുതിയ രോഗികൾ; 1,585 പേർ രോഗമുക്തി നേടി

text_fields
bookmark_border
മരണം: 1, ചികിത്സയിലുള്ളവർ: 14,571, ഗുരുതരാവസ്ഥയിലുള്ളവർ: 697
covid saudi
cancel
camera_alt

representative image

ജിദ്ദ: സൗദിയിൽ ഇന്ന് 677 പുതിയ രോഗികളും 1,585 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,42,541 ഉം രോഗമുക്തരുടെ എണ്ണം 7,18,979 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,991 ആയി. നിലവിൽ 14,571 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 697 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.82 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 201, ജിദ്ദ 53, ദമ്മാം 46, മദീന 23, മക്ക 23, അബഹ 21, ത്വാഇഫ് 20, ഹുഫൂഫ് 20. സൗദി അറേബ്യയിൽ ഇതുവരെ 6,05,51,981 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,06,780 ആദ്യ ഡോസും 2,41,23,036 രണ്ടാം ഡോസും 1,05,22,165 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 677 new patients in Saudi today; 1,585 people were cured
Next Story