ജോ​ലി​സ്ഥ​ല​ത്ത്​ ദു​രി​ത​ത്തി​ലാ​യി​രു​ന്ന ത​മി​ഴ് വ​നി​ത നാ​ട​ണ​ഞ്ഞു

18:29 PM
14/12/2019
വ​ല്യ​മ്മാ​ൾ ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, യാ​സീ​ൻ എ​ന്നി​വ​രോ​ടൊ​പ്പം
ദ​മ്മാം: അ​ഞ്ചു​ മാ​സ​ത്തോ​ളം ശ​മ്പ​ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി വീ​ട്ടു​ജോ​ലി​ക്കാ​രി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ചെ​ന്നൈ സ്വ​ദേ​ശി​നി വ​ല്യ​മ്മാ​ളാ​ണ് എ​ട്ടു​മാ​സം മു​മ്പ്​ ദ​മ്മാ​മി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി ദു​രി​ത​ത്തി​ലാ​യ​ത്. തു​ട​ക്കം മു​ത​ൽ ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ൾ മോ​ശ​മാ​യി​രു​ന്നു. എ​ന്നി​ട്ടും നാ​ട്ടി​ലെ പ്രാ​ര​ബ്​​ധം ഒാ​ർ​ത്ത്​ പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 

ശ​മ്പ​ളം വ​ല്ല​പ്പോ​ഴു​മാ​ണ് കി​ട്ടി​യ​ത്. മ​തി​യാ​യ വി​ശ്ര​മ​മോ ആ​ഹാ​ര​മോ ല​ഭി​ച്ചി​ല്ല. സ​ഹി​ക്കാ​ൻ ക​ഴി​യാ​താ​യ​പ്പോ​ൾ വീ​ട്ടി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ അ​ഭ​യം പ്രാ​പി​ച്ചു. പൊ​ലീ​സു​കാ​ർ ഇ​വ​രെ ദ​മ്മാ​മി​ലെ വ​നി​ത അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. 

തു​ട​ർ​ന്ന് അ​വി​ടെ എ​ത്തി​യ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​നോ​ട് വ​ല്യ​മ്മാ​ൾ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. മ​ഞ്ജു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ്‌​പോ​ൺ​സ​റെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം എ​ത്ര​യും​വേ​ഗം നാ​ട്ടി​ൽ പോ​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വ​ല്യ​മ്മാ​ൾ. തു​ട​ർ​ന്ന് മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യെ ബ​ന്ധ​പ്പെ​ട്ട് ഔ​ട്ട്​ പാ​സ്​ നേ​ടി. അ​ഭ​യ​കേ​ന്ദ്രം അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫൈ​ന​ൽ എ​ക്സി​റ്റ്​ വി​സ​യും ക​ര​സ്ഥ​മാ​ക്കി. ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ യാ​സീ​ൻ വി​മാ​ന ടി​ക്ക​റ്റും ന​ൽ​കി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.
Loading...
COMMENTS