Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിസാനിൽ വിതരണത്തിന് തയാറാക്കിയ 6.5 ടൺ പഴകിയ കോഴിയിറച്ചി പിടികൂടി

text_fields
bookmark_border
ജിസാനിൽ വിതരണത്തിന് തയാറാക്കിയ 6.5 ടൺ പഴകിയ കോഴിയിറച്ചി പിടികൂടി
cancel
camera_alt

ജിസാനിലെ ഒരു ​കടയിൽനിന്ന്​ 6.5 ടൺ പഴകിയ കോഴിയിറച്ചി പിടികൂടിയപ്പോൾ

Listen to this Article

ജിസാൻ: കടകളിൽ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ആറര ടൺ പഴകിയ കോഴിയിറച്ചി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ പിടികൂടി. ജിസാൻ നഗരസഭ (അമാന), വാണിജ്യ മന്ത്രാലയ ശാഖ, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ സംയുക്തമായി ചൊവ്വാഴ്ച നടത്തിയ ഫീൽഡ് പരിശോധനയിലാണ് ഇവ പിടികൂടിയത്. ഭക്ഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത നിലയിലുള്ള ശീതീകരിച്ച ചിക്കനാണ് വിതരണത്തിന് തൊട്ടുമുമ്പായി അധികൃതർ പിടികൂടിയത്. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവ നശിപ്പിച്ചു.

ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ജിസാൻ മേഖലയിലുടനീളം നടത്തുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. പച്ചക്കറി-ഫലവർഗ ചന്തകൾ, ഇറച്ചി-മത്സ്യ വിപണികൾ, റെസ്​റ്റോറൻറുകൾ, ബേക്കറികൾ, ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6.5 tons of stale chicken meat prepared for distribution seized in Jizan
Next Story