മദീന മുനിസിപ്പാലിറ്റി ഹജ്ജ് പദ്ധതി നടപ്പാക്കാൻ 6400 ജീവനക്കാർ
text_fieldsമദീന: ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ മദീന മുനിസിപ്പാലിറ്റി പൂർത്തിയാക്കി. 6,400 ജീവനക്കാരും 825 യന്ത്രങ്ങളും ഹജ്ജ് സീസൺ പദ്ധതിക്കായി പ്രവർത്തിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ സൂചിപ്പിച്ചു. തീർഥാടകരുടെ ഭക്ഷണത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തിൽ അവബോധം വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, സംഘാടനത്തിലും പൊതുജനാരോഗ്യത്തിലും ഒരു പ്രധാന പങ്കാളി എന്ന നിലയിൽ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാൽനടയാത്രക്കാരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും മദീന മേഖലയുടെ മതപരവും ചരിത്രപരവുമായ പൈതൃകം എടുത്തുകാണിക്കുന്നതിനും പ്രവർത്തിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു.
സ്ഥാപനങ്ങളുടെ മേൽനോട്ടം ശക്തമാക്കുക, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുക, തീർഥാടകരെ സേവിക്കുന്നതിൽ സ്വമേധയാ ഉള്ള സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. തീർഥാടകർക്ക് ഉയർന്ന നിലവാരത്തിൽ മികച്ച സേവനങ്ങൾ നൽകുക, ഹറമിനടുത്ത ‘മർകസിയ’യിലെ സ്ക്വയറുകളിലും റോഡുകളിലും ഇസ്ലാമിക ചരിത്ര സ്ഥലങ്ങളിലും റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക, റോഡ് അറ്റകുറ്റപ്പണികൾ, ലൈറ്റിങ്, മാർക്കറ്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവയുടെ നിരീക്ഷണം, പൊതുജനാരോഗ്യ കീട നിയന്ത്രണം തുടങ്ങിയവക്കായി ഉദ്യോഗസ്ഥരെ സജ്ജമാക്കുക എന്നതും ലക്ഷ്യമാണ്.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിരീക്ഷിക്കുന്നതിനും വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളെ വിന്യസിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

