സ​ഹ​പാ​ഠി​യു​മാ​യു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ  ആ​റാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു

08:38 AM
11/09/2019
റി​യാ​ദ്​: സ​ഹ​പാ​ഠി​യു​മാ​യു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. റി​യാ​ദി​ന്​ പ​ടി​ഞ്ഞാ​റ്​ ബി​ശ്​​ർ ബി​ൻ വ​ലീ​ദ്​ പ്രൈ​മ​റി സ്​​കൂ​ളി​ലാ​ണ്​ സം​ഭ​വം. ആ​റാം​ക്ലാ​സി​ലെ ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ്​ ക​ല​ഹ​മു​ണ്ടാ​യ​തെ​ന്ന്​ റി​യാ​ദ്​ മേ​ഖ​ല വി​ദ്യാ​ഭ്യാ​സ വ​ക്​​താ​വ്​ അ​ലി അ​ൽ ഗാ​മി​ദി പ​റ​ഞ്ഞു.​ 
സ്​​കൂ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ  സം​ഭ​വം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​താ​നും അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക്ക്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട്​ റെ​ഡ്​​ക്ര​സ​ൻ​റി​നെ വി​ളി​ച്ച്​ കി​ങ്​ ഖാ​ലി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും​വ​ഴി വി​ദ്യാ​ർ​ഥി മ​രി​ച്ചു​വെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു. 
വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ്​ അ​ധി​കൃ​ത​ർ സ്​​ക്കൂ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. റി​​യാ​ദ്​ മേ​ഖ​ല വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​ന​മ​റി​യി​ച്ച​താ​യും വ​ക്​​താ​വ്​ പ​റ​ഞ്ഞു.
Loading...
COMMENTS