കെ.പി കുഞ്ഞിമൂസ അനുസ്മരണം സംഘടിപ്പിച്ചു

09:35 AM
11/05/2019
ജിദ്ദ കണ്ണൂര്‍ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച കെ.പി കുഞ്ഞിമൂസ അനുസ്മരണ ചടങ്ങില്‍ സി.ഒ.ടി അസീസ് സംസാരിക്കുന്നു
ജിദ്ദ: മതസൗഹാര്‍ദത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു അന്തരിച്ച  പത്രപ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയുടേതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സി.ഒ.ടി അസീസ് (മലയാളം ന്യൂസ്) അഭിപ്രായപ്പെട്ടു. ജിദ്ദ കണ്ണൂര്‍ ജില്ല കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.പി കുഞ്ഞിമൂസ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
ചടങ്ങില്‍ കണ്ണൂര്‍ ജില്ല കെ.എം.സി.സി പ്രസിഡൻറ് ഉമര്‍ അരിപ്പാമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ല ചെയര്‍മാന്‍ എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി ഉദ്​ഘാടനം ചെയ്തു.  റമദാനില്‍ നടത്തുന്ന കിഡ്‌നി ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഒ.കെ സാഹിബ് സ്മാരക ഹരിത സാന്ത്വനം ഫണ്ട് ശേഖരണം ഹുസൈന്‍ ഇരിക്കൂറിന് നല്‍കി  യുസുഫ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. 
തളിപ്പറമ്പ്​ സി.എച്ച് സ​െൻറര്‍ കാമ്പയിന്‍ ഉദ്ഘാടനം ജില്ല വൈസ് പ്രസിഡൻറ് എം.സി.എ ഖാദറിന് നല്‍കി അബ്്ദുറഹ്​മാൻ വായാട് ഉദ്ഘാടനം ചെയ്തു. ഇ  അഹമദ് സ്മാരക  പദ്ധതിയില്‍ അനുവദിച്ച സിമ​െൻറ് കൂപ്പണ്‍ ജംഷീര്‍ മയ്യിലിന്  ട്രഷറര്‍ റഫീഖ് സിറ്റി നല്‍കി. 
റസാഖ് വള്ളിത്തോട്, റസാഖ് ഇരിക്കൂര്‍, സകരിയ ആറളം, മുനീര്‍ കമ്പില്‍, എസ്.പി സാദിഖ്, ജബ്ബാര്‍ മാതമംഗലം, സെയ്ദ് മങ്കടവ്, ഹൈദര്‍ പുളിങ്ങോം എന്നിവര്‍ സംസാരിച്ചു.  സിറാജ് കണ്ണവം സ്വാഗതവും സി.പി കരീം നന്ദിയും പറഞ്ഞു.  
Loading...
COMMENTS