ഹറമിൽ ആളുകൾക്ക് സഞ്ചരിക്കാൻ 600 ഇലക്ട്രിക് വാഹനങ്ങൾ
text_fieldsഹറമിലെ ഇലക്ട്രിക് വാഹനങ്ങൾ അണുമുക്തമാക്കുന്നു
മക്ക: മസ്ജിദുൽ ഹറാമിലെത്തുന്നവർക്ക് 600 ഇലക്ട്രിക് വാഹനങ്ങളും 5000 സാധാരണ ഉന്തുവണ്ടികളും ഒരുക്കി.ഇരുഹറം കാര്യാലത്തിനു കീഴിലെ ഉന്തുവണ്ടി വകുപ്പിന് കീഴിലാണ് സജ്ജീകരിച്ചത്. വാഹനങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും വേഗത്തിൽ അണുമുക്തമാക്കുന്നതിന് പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്.
അണുമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്നുമുണ്ട്.നാലു സ്ഥലങ്ങളാണ് ഉന്തുവണ്ടികൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒന്ന് മസ്ജിദുൽ ഹറാമിനകത്തും മൂന്നെണ്ണം പുറത്തും.വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും സ്റ്റിക്കറുകൾ പതിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

