Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുപേർക്ക്​ ത​െൻറ ജീവൻ പകുത്തുനൽകി ആറുവയസുകാരൻ യാത്രയായി

text_fields
bookmark_border
മസ്​തിഷ്​ക മരണം സംഭവിച്ച ബാല​െൻറ കരളും ഹൃദയവും വ​ൃക്കകളുമാണ്​ അന്യർക്ക്​ പുതുജീവൻ പകർന്നത്​
നാലുപേർക്ക്​ ത​െൻറ ജീവൻ പകുത്തുനൽകി ആറുവയസുകാരൻ യാത്രയായി
cancel

റിയാദ്​: വിധി കവർന്നെടുത്ത സ്വന്തം കൺമണിയുടെ ഓർമകളെ മറ്റുള്ളവരിലൂടെ ജീവിപ്പിക്കാൻ ഒരു കുടുംബം എടുത്ത മാതൃകാപരമായ തീരുമാനം നാല് മനുഷ്യർക്ക് സമ്മാനിച്ചത് പുതുജീവിതം. മസ്തിഷ്ക മരണം സംഭവിച്ച ആറ് വയസ്സുകാരനായ സൗദി ബാലനാണ് മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായി മാറിയത്. അഗാധമായ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഉദാരമനസ്കതയിലാണ് നാല് പേർക്ക് മടങ്ങിവരവിന് വഴിയൊരുങ്ങിയത്.

ബുറൈദയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയുമായി സഹകരിച്ച് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ നടത്തിയ സങ്കീർണമായ നാല് ശസ്ത്രക്രിയകളിലൂടെയാണ് ഈ അദ്ഭുതം സാധ്യമായത്. ആ പിഞ്ചുകുഞ്ഞി​െൻറ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദീർഘനാളായി രോഗശയ്യയിലായിരുന്നവർക്ക് ജീവ​െൻറ തുടിപ്പേകിയത്.

കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന 10 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനാണ് ബാല​െൻറ ഹൃദയം വെച്ചുപിടിപ്പിച്ചത്. കരൾ തകരാറിലായിരുന്ന എട്ട് വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ, വൃക്കസ്തംഭനം മൂലം നിരന്തരം ഡയാലിസിസിന് വിധേയരായിരുന്ന 21-ഉം 37-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് വൃക്കകൾ പുതുജീവൻ നൽകിയത്. ഇതോടെ ദീർഘനാളായി ദുരിതമനുഭവിച്ചിരുന്ന ഈ നാല് രോഗികളുടെയും ജീവിതത്തിലേക്കാണ് പ്രകാശം തിരിച്ചെത്തിയത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മുൻഗണനകൾ കൃത്യമായി വിലയിരുത്തി, പൂർണമായ സുതാര്യതയോടെയാണ് അവയവങ്ങൾ വിതരണം ചെയ്തതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ ഖൗഫി വ്യക്തമാക്കി. വിവിധ ആരോഗ്യവിഭാഗങ്ങളുടെ കൃത്യമായ ഏകോപനത്തി​െൻറയും സംയുക്ത സഹകരണത്തി​െൻറയും ഫലമാണ് ഈ വലിയ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണീർക്കടലിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വലിയ മനസ്സ് കാണിച്ച ആ കുരുന്നി​െൻറ കുടുംബത്തോട് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാ​േൻറഷൻ ഡയറക്ടർ തങ്ങളുടെ കടപ്പാടും ആദരവും രേഖപ്പെടുത്തി. മാതൃകാപരമായ ഈ പുണ്യപ്രവർത്തിക്ക് അവർക്ക് ഇഹലോകത്തിലും പരലോകത്തിലും ഉചിതമായ പ്രതിഫലം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6-year-old boy saves four lives by donating organs
Next Story