സ്വദേശി വനിതക്ക്​ ഒറ്റ പ്രസവത്തില്‍ ആറ് കൺമണികൾ

11:41 AM
14/11/2017
റിയാദ്: റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയില്‍ സ്വദേശി വനിത ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. 60 പേരടങ്ങുന്ന വൈദ്യസംഘമാണ്​ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത് എന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കുട്ടികള്‍ ആറ് പേരും സുഖമായിരിക്കുന്നുവെന്ന്​ മെഡിക്കല്‍ സിറ്റിയിലെ സ്ത്രീ, ശിശു രോഗ വിദഗ്ധന്‍ ഡോ. ഉസാമ അത്തുവൈജിരി പറഞ്ഞു. സാധാരണ ഇത്തരം കേസുകളില്‍ ഗര്‍ഭത്തി​​െൻറ ഏഴാം മാസം ശസ്ത്രക്രിയ നടത്താറാണ് പതിവെങ്കിലും ഇവര്‍ എട്ട് മാസം പൂര്‍ത്തിയാക്കി.  കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം ആശുപത്രി പരിചരണത്തില്‍ കഴിയേണ്ടിവരുമെന്നും മെഡിക്കല്‍ സിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
COMMENTS