ഡക്കാർ റാലിയുടെ അഞ്ചാം പതിപ്പ് ജനുവരിയിൽ സൗദിയിൽ
text_fieldsജിദ്ദ: ഡക്കാർ റാലിയുടെ അഞ്ചാം പതിപ്പിന് അടുത്ത ജനുവരിയിൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ജനുവരി അഞ്ചിന് ആരംഭിക്കുന്ന റാലി 19 വരെ നീണ്ടുനിൽക്കും. ഇത്തവണ ചരിത്രനഗരമായ അൽഉലയിൽ ആരംഭിക്കുന്ന റാലി യാംബുവിലെ ചെങ്കടൽ തീരത്താണ് അവസാനിക്കുക.
ഇതിനായുള്ള ഒരുക്കങ്ങൾ സൗദി സ്പോർട്സ് അതോറിറ്റിക്കു കീഴിൽ ആരംഭിച്ചു. ഡക്കാർ റാലി രാജ്യം സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ അഭിമാനിക്കുന്ന ഒരു വാർഷിക ഇവൻറായി മാറിയെന്ന് സൗദി മോട്ടോർ സ്പോർട്സ് ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഅബ്ദുല്ല അൽ ഫൈസൽ പറഞ്ഞു.
മോട്ടോർ സ്പോർട്സ് ലോകത്ത് ലോകം ഉറ്റുനോക്കുന്ന ഒരു മത്സരമാണത്. മഹത്തായ ആഗോള ഇവൻറിന് ആതിഥേയത്വം വഹിക്കുന്നതിൽ വലിയ അഭിമാനമുണ്ട്. സാമ്പത്തിക, വിനോദസഞ്ചാര, കായികവികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ കൈവരിക്കുന്നതിന് ഇത് സഹായിക്കും.
മേഖലയിലെയും ലോകത്തെയും ഒരു മുൻനിര സ്പോർട്സ് താരങ്ങളുടെ ലക്ഷ്യസ്ഥാനം, ലോകത്തിലെ മോട്ടോർ സ്പോർട്സിന്റെ ഭവനം എന്നീ നിലകളിൽ കായികരംഗത്തെ ശക്തമായ സാന്നിധ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും സൗദി മോട്ടോർ സ്പോർട്സ് ഫെഡറേഷൻ ചെയർമാൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

