ഫ്രറ്റേണിറ്റി ഫെസ്​റ്റ്​  ഉദ്ഘാടനം ചെയ്​തു

08:21 AM
10/01/2019

ജിദ്ദ : ‘സൗഹൃദം ആഘോഷിക്കുക’ എന്ന പ്രേമയത്തിൽ നടക്കുന്ന ഫ്രറ്റേണിറ്റി ഫെസ്​റ്റ്​ ഉദ്ഘാടനം  ജിദ്ദ ഖാലിദിബിനു വലീദ് സ്​റ്റേഡിയത്തിൽ ജിദ്ദ  മീഡിയ ഫോറം പ്രസിഡൻറ് ഹസൻ ചെറൂപ്പയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനൽ പ്രസിഡൻറ് ഫയാസുദ്ദീൻ  ചെന്നെയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു.  
മാരത്തോൺ ഓട്ട മത്സരത്തിന് ജിദ്ദയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന്  നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്തു.  പി.ടി സൈതലവി തിരൂർകാട് ഒന്നാം സ്ഥാനവും ബിജു ആൻറണി രണ്ടാം സ്ഥാനവു അഷ്‌റഫ് ബവാദി മൂന്നാം സ്ഥാനവും നേടി. 
വിജയികൾക്കുള്ള ഉപഹാരങ്ങൾ മീഡിയ ഫോറം പ്രസിഡൻറ് ഹസ്സൻ ചെറൂപ്പ നൽകി.  ഫയാസുദ്ദീൻ, ശംസുദ്ദീൻ മലപ്പുറം, ഇക്ബാൽ ചെമ്പൻ, കബീർ കൊണ്ടോട്ടി, ശരീഫ് മാസ്​റ്റർ, ഹനീഫ കിശേരി, അനീഷ് മണ്ണാർക്കാട് എന്നിവർ ആശംസ  നേർന്നു. നൗഷാദ് ചിറയിൻകീഴ്‌ അധ്യക്ഷത വഹിച്ചു. സാദിഖ് വഴിപ്പാറ സ്വാഗതവും ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.  
 പ്രോഗ്രാം കൺവീനർ റാഫി ബീമാപള്ളി അവതാരകനായിരുന്നു. ഷാഫി മലപ്പുറം, ഇബ്രാഹിം മങ്കട , നാസർ പട്ടാമ്പി, റഷീദ് കൂട്ടിലങ്ങാടി, സാജിദ് ഫറോക്, സൈനുൽ ആബിദീൻ, സകീർ മൗലവി, യൂനുസ്, സാലിം മലപ്പുറം, മുനീർ റഹ്​മാനി, അനീഷ്, അസ്‌കർ എന്നിവർ നേതൃത്വം നൽകി. 

Loading...
COMMENTS