ജിദ്ദ ഇന്ത്യൻ സ്​കൂൾ പ്രശ്​നം ഒത്തു തീർന്നു, ബോയസ്​ ക്ലാസുകൾ ഉടൻ തുടങ്ങും

ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ കെട്ടിട പ്രശ്​നം ഒത്തു തീർന്നതായും ആൺകുട്ടികളുടെ ക്ലാസുകൾ അടുത്ത ആഴ്​ചയോടെ പഴയ റിഹാബിലെ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുമെന്നും  പ്രിൻസിപ്പൽ ഡോ. നജീബ്​ ഖൈസ്​ അറിയിച്ചു. രണ്ടു ദിവസമായി  നടന്ന  ചർച്ചകളും നടപടികളും പൂർത്തിയായത്​ ചൊവ്വാഴ്​ച രാത്രി പത്ത്​ മണിയോടെയാണ്​. തിങ്കളാഴ്​ച തന്നെ പ്രശ്​നത്തിന്​ പരിഹാരം കണ്ടിരുന്നെങ്കിലും ഒൗദ്യോഗികപ്രഖ്യാപനം നടത്തിയിരുന്നില്ല.

ഇന്ത്യൻ കോൺസൽ ജനറലി​​​​െൻറ നിർദേശമനുസരിച്ച്​ ഡെപ്യൂട്ടി കോൺസൽ ജനറലും സ്​കൂൾ നിരീക്ഷകനുമായ മുഹമ്മദ്​ ഷാഹിദ്​ ആലം കെട്ടിട ഉടമ ഉമർ ​െസയ്​ത്​ ബൽകറുമായി നടത്തിയ ചർച്ചയും അതിനെ തുടർന്നുണ്ടാക്കിയ കരാറും എംബസിക്കു കീഴിലുള്ള ഹയർബോർഡ്​ അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള അന്തിമ ചർച്ച ചൊവ്വാഴ്​ച രാ​ത്രിയാണ്​ നടന്നത്​. കരാറനുസരിച്ച്​ കുടിശ്ശിക വാടകയും കരാറനുസരിച്ചുള്ള വാടകയും രണ്ട്​ ഘട്ടമായി കൊടുത്തു തീർക്കും എന്നാണ്​ വിവരം.

കരാർ സംബന്ധിച്ച്​ ഒൗദ്യോഗികമായി കോൺസൽ ജനറൽ പിന്നീട് അറിയിക്കും​. ഏതായാലും സ്​കൂൾ തിരിച്ചു പിടിക്കാനായതി​​​​െൻറ ആഹ്ലാദത്തിലാണ്​ ഇന്ത്യൻ പൗരാവലിയും വിദ്യാർഥികളും. ഫർണിച്ചറുകൾ സ്​കൂളിലേക്ക്​ എത്രയും വേഗം തിരിച്ചെത്തിച്ച്​ പൂർവ സ്​ഥിതിയിലാക്കാനുള്ള ഒരുക്കത്തിലാണ്​ അധികൃതർ. വാടക പ്രശ്​നവുമായി ബന്ധപ്പെട്ട തർക്കമാണ്​ സ്​കൂൾ കെട്ടിടം ഒഴിയൽ നടപടികളിലേക്ക്​ എത്തിച്ചിരുന്നത്​. കോടതി ഉത്തരവ്​ ​പ്രകാരം ഒക്​ടോബർ ഒമ്പതിനാണ്​ സ്​കൂൾ ഒഴിയേണ്ടിയിരുന്നത്​. ആ ദിവസം തന്നെ പ്രശ്​നം പൂർണമായും കോടതിക്കു പുറത്ത്​ പരിഹരിക്കാനായതും ചരിത്രമായി. 25 വർഷത്തോളം  മികവി​​​​െൻറ പാഠശാലയായി അറിയപ്പെട്ട ജിദ്ദ ഇന്ത്യൻസ്​കൂൾ കുടിയൊഴിക്കപ്പെടുന്നതി​​​​െൻറ ദുഃഖത്തിലായിരുന്നു ഇന്ത്യൻ സമൂഹം. സ്​കൂളിനെ രക്ഷിക്കാൻ  വിദ്യാർഥികളുടെ കാമ്പയിനും മാധ്യമങ്ങളുടെ ഇടപെടലും രക്ഷിതാക്കളുടെ അശ്രാന്തപരിശ്രമവും ഉണ്ടായി. ഇന്ത്യൻ കോൺസൽ ജനറലിന്​ പ്രശ്​നത്തിൽ ഇടപെടാൻ അവസരം വന്നതോടെ കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പി​​​​െൻറ ശ്രദ്ധയിൽ വിഷയമെത്തിക്കുന്നതിൽ ഇന്ത്യൻ സമൂഹം കാണിച്ച ജാഗ്രതയുടെ വിജയമായി പ്രവാസ നാട്ടിലെ  ഇൗ അപൂർവസംഭവം.

Loading...
COMMENTS