അഫ്​ഗാനിസ്​താനിലെ കലഹം അവസാനിപ്പിക്കാൻ ആഹ്വാനവുമായി പണ്ഡിതസമ്മേളനം

09:14 AM
12/07/2018

ജിദ്ദ: അഫ്​ഗാനിസ്​താനിൽ തുടരുന്ന ആഭ്യന്തര കലഹം അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി അന്താരാഷ്​ട്ര പണ്ഡിത സമ്മേളനം അവസാനിച്ചു. കഴിഞ്ഞ ദിവസം ജിദ്ദയിൽ തുടങ്ങിയ സമ്മേളനത്തിനെത്തിയ പണ്ഡിതർ ബുധനാഴ്​ച സൽമാൻ രാജാവിനെയും സന്ദർശിച്ചു. ഇസ്​ലാമിക ലോകത്തെ കലഹങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കരകയറ്റാനും ഭീകരവാദത്തി​​​െൻറ കെടുതികൾ തടയാനും പണ്ഡിതർക്ക്​ കഴിയ​െട്ടയെന്ന്​ സൽമാൻ രാജാവ്​ ആശംസിച്ചു.

അഫ്​ഗാൻ ജനതയുടെ ദുരിതങ്ങളിൽ സൗദി അറേബ്യ എ​ന്നും അവർക്കൊപ്പം ഉണ്ടായിരുന്നുവെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളും സാമ്പത്തിക സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതങ്ങളുടെ ഭൂതകാലത്തെ പിന്തള്ളി, ക്ഷേമത്തി​​​െൻറ പുതിയ അധ്യായം തുറക്കാൻ പണ്ഡിതരുടെ ശ്രമങ്ങൾ കാരണമാക​െട്ട. ചർച്ചകളും സംവാദങ്ങളും വഴി സമാധാനം കൈവരിക്കാൻ സാധിക്ക​െട്ടയെന്നും അദ്ദേഹം ആശംസിച്ചു.മക്കയിലെ സഫ കൊട്ടാരത്തിൽ നടന്ന സമാപന സമ്മേളനത്തിന്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസൽ ആതിഥ്യം വഹിച്ചു. ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ പണ്ഡിതർക്കുള്ള പങ്ക്​ ഉയർത്തിക്കാട്ടിയാണ്​ സമ്മേളനം സമാപിച്ചത്​. 

Loading...
COMMENTS