ഒരാഴ്ചയ്ക്കുള്ളിൽ 50 സിനിമകൾക്ക് പ്രദർശനാനുമതി
text_fieldsറിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 50 സിനിമകൾക്കും 15 വെബ് സീരീസുകൾക്കും പ്രദർശനാനുമതി നൽകിയതായി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ ശനിയാഴ്ച അറിയിച്ചു. മാധ്യമ മേഖലയിലെ വിവിധ വിഭാഗങ്ങളിലായി നടന്ന പ്രവർത്തനങ്ങളുടെ വിശദമായ കണക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. 50 സിനിമകൾ, 15 സീരീസുകൾ, 455 പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും, 50 ഇലക്ട്രോണിക് ഗെയിമുകൾ എന്നിവക്കാണ് അനുമതി നൽകിയത്.
കൂടാതെ, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട മറ്റ് ലൈസൻസുകളുടെയും സേവനങ്ങളുടെയും വിവരങ്ങളും അതോറിറ്റി പങ്കുവെച്ചു. ഇത് പ്രകാരം 340 മീഡിയ ലൈസൻസുകൾ, 3,000 മീഡിയ ഉപകരണങ്ങൾക്കുള്ള അനുമതി, 10 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ അനുവദിച്ചു. മാത്രമല്ല, 70 പ്രഫഷനൽ രജിസ്ട്രേഷനുകളും സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി നൽകുന്ന 205 ‘മൗത്തൂഖ്’ ലൈസൻസുകളും ഇക്കാലയളവിൽ അനുവദിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

