Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 480 പേർക്ക് കോവിഡ്; 598 പേർക്ക് രോഗമുക്തി

text_fields
bookmark_border
മരണം -2, ചികിത്സയിലുള്ളവർ -5,904, ഗുരുതരാവസ്ഥയിലുള്ളവർ -160
covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ 24 മണിക്കൂറിനിടെ 480 പുതിയ കോവിഡ് കേസുകളും 598 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,01,349ഉം രോഗമുക്തരുടെ എണ്ണം 7,86,220ഉം ആയി. രണ്ടുപേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 9,225 ആയി. നിലവിൽ 5,904 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 160 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.11 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -119, ജിദ്ദ -90, ദമ്മാം -44, മക്ക -32, മദീന -24, ഹുഫൂഫ് -16, ത്വാഇഫ് -15, അൽബാഹ -11, അബ്ഹ -10, ബുറൈദ -8, നജ്റാൻ -7, ജീസാൻ -6, ഖോബാർ -6, ദഹ്റാൻ -6, തബൂക്ക് -5, ഹാഇൽ -4, ഖമീസ് മുശൈത്ത് -4, ഉനൈസ -3, അൽറസ് -3, ജുബൈൽ -3, ബൽജുറൈഷി -3, അൽഖർജ് -3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 480 new Covid cases in Saudi; 598 people recovered
Next Story