സൗദിയിൽ 476 പേർക്ക് ഇന്ന് കോവിഡ്; രോഗമുക്തി 436, ഗുരുതരാവസ്ഥയിൽ 144
text_fieldsജിദ്ദ: സൗദിയിൽ 24 മണിക്കൂറിനിടെ പുതുതായി 476 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. 436 പേർക്ക് രോഗമുക്തി ഉണ്ടായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 806,877 ഉം രോഗമുക്തരുടെ എണ്ണം 790,202 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,237 ആയി തുടരുന്നു. നിലവിൽ 7,438 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 144 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.93 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം:
റിയാദ് 129,
ജിദ്ദ 77,
ദമ്മാം 36,
മക്ക 22,
മദീന 18,
ത്വാഇഫ് 13,
അബ്ഹ 12,
ഹുഫൂഫ് 12,
ജീസാൻ 10,
ബുറൈദ 8,
അൽബഹ 8,
തബൂക്ക് 6,
ഹാഇൽ 6,
ദഹ്റാൻ 6,
നജ്റാൻ 5,
ഖമീസ് മുശൈത്ത് 4,
ഉനൈസ 4,
ജുബൈൽ 4,
ഖോബാർ 3,
അബൂ അരീഷ് 3,
യാംബു 3,
സറാത് ഉബൈദ 3,
ബൽജുറൈഷി 3

