റിയാദ്: സൗദിയിൽ 467 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 493 പേർ കോവിഡ് മുക്തരായി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 763,042ഉം രോഗമുക്തരുടെ എണ്ണം 747,492ഉം ആയി. രാജ്യത്തെ ആകെ മരണം 9,130 ആയി. നിലവിൽ 6,420 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 77 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 133, റിയാദ് 119, മദീന 48, ദമ്മാം 41, മക്ക 40, അബഹ 18, ത്വാഇഫ് 8, ഹുഫൂഫ് 6, ജീസാൻ 5, ബുറൈദ 4, ദവാദ്മി 3, യാംബു 3, ഉനൈസ 3, ദഹ്റാൻ 3, താദിഖ് 3, അൽഖർജ് 3, ഖമീസ് മുശൈത്ത് 2, ഖോബാർ 2.