Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 462 പേർക്ക് കോവിഡ്

text_fields
bookmark_border
രോഗമുക്തി 767, മരണം 1, ചികിത്സയിലുള്ളവർ 6608, ഗുരുതരാവസ്ഥയിലുള്ളവർ 145
സൗദിയിൽ 462 പേർക്ക് കോവിഡ്
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 462 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 767 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,08,053ഉം രോഗമുക്തരുടെ എണ്ണം 7,92,205ഉം ആയി. രാജ്യത്തെ ആകെ മരണം 9,240 ആണ്.

നിലവിൽ 6,608 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 112, ജിദ്ദ 65, ദമ്മാം 45, മക്ക 21, മദീന 18, ത്വാഇഫ് 16, ജീസാൻ 14, അൽബാഹ 12, ഹുഫൂഫ് 10, ബുറൈദ 9, അബ്ഹ 8, തബൂക്ക് 7, ദഹ്റാൻ 6, നജ്റാൻ 5, ഉനൈസ 5, ഖോബാർ 4, അബൂ അരീഷ് 4, ബൽജുറൈഷി 4, അറാർ 3, ഹാഇൽ 3, ഖമീസ് മുശൈത് 3, അൽറസ് 3, ജുബൈൽ 3, ഖത്വീഫ് 3, അൽഉല 3.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 462 new covid cases in Saudi
Next Story