43 വർഷത്തെ പ്രവാസത്തിന് വിരാമം; അഷ്റഫ് ഹുസൈന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷ്റഫ് ഹുസൈന് റിയാദ് മെക് 7 ഹെൽത്ത് ക്ലബ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷ്റഫ് ഹുസൈന് റിയാദ് മെക് 7 ഹെൽത്ത് ക്ലബ് യാത്രയയപ്പ് നൽകി. കൊല്ലം ടി.കെ.എം എൻജിനിയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം, റിയാദിൽ സ്വന്തമായി കെട്ടിടനിർമാണ മേഖലയോടനുബന്ധിച്ച ട്രേഡിങ് ബിസിനസ് നടത്തിവരികയായിരുന്നു.
മെക് 7 വ്യായാമങ്ങൾക്ക് ശേഷം മലസിലെ അൽമാസ് റസ്റ്റാറൻറിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്. മലസ്, ശുമൈസി, ബത്ഹ, വുറൂദ്, അസീസിയ തുടങ്ങിയ മെക് 7 ഹെൽത്ത് ക്ലബ് ബ്രാഞ്ചുകളിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിൽ ഒത്തുകൂടി. മലസ് മെക് 7 ചീഫ് കോഓഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതം ആശംസിച്ച പരിപാടി ചീഫ് ട്രെയിനർ ശുക്കൂർ പൂക്കയിൽ നിയന്ത്രിച്ചു.
നാസർ ലയ്സ്, ഷാനവാസ് (എം.കെ ഫുഡ്സ്), അബ്ദു പഞ്ചാര, ഷറഫു മാതാപ്പുഴ, ജബ്ബാർ പാലത്തിങ്ങൽ, റസാഖ് കൊടുവള്ളി, ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അബ്ദുൽ സലാം ഇടുക്കി, കോയ മൂവാറ്റുപുഴ, അഫ്സർ അലി വള്ളിക്കുന്ന്, ആഷിഖ് എടവണ്ണ, അഷ്റഫ് വടക്കേകാട്, മഷ്ഫർ കണ്ണൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

