Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ 403...

സൗദി അറേബ്യയിൽ 403 പുതിയ കോവിഡ്​ കേസുകൾ

text_fields
bookmark_border
സൗദി അറേബ്യയിൽ 403 പുതിയ കോവിഡ്​ കേസുകൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ ഞായറാഴ്​ച 403 പുതിയ കോവിഡ്​ കേസുകൾ രജിസ്​റ്റർ ചെയ്​തു. 600 പേർ​ സുഖം പ്രാപിച്ചു​. 28 മരണങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട്​ ചെയ്​തു. ആകെ റിപ്പോർട്ട്​ ചെയ്​ത 3,33,193 പോസിറ്റീവ്​ കേസുകളിൽ 3,17,005ഉം രോഗമുക്തി നേടി.

ആകെ മരണസംഖ്യ 4683 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.2 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ്​ മരണനിരക്ക്​. രാജ്യത്ത്​ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11505 ആയി കുറഞ്ഞു.

ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്​. റിയാദ്​ 4, ജിദ്ദ 5, മക്ക 3, ഖത്വീഫ്​ 1, ബുറൈദ 1, അബഹ 2, ജീസാൻ 1, ഖർജ്​ 1, അബൂ അരീഷ്​ 1, സബ്​യ 1, സകാക 1, അൽമജാരിദ 1, അൽബാഹ 1, അൽദായർ 1, ഹഫർ അൽബാത്വിൻ 1, ഉനൈസ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്​ച മരണങ്ങൾ സംഭവിച്ചത്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 43. ജിദ്ദ​ 43, ഹുഫൂഫ്​​ 32, മക്ക​ 32, റിയാദ്​ 29, ദമ്മാം 21, ഹാഇൽ​ 20, ദഹ്​റാൻ​​ 16, ബൽജുറഷി 11, ത്വാഇഫ്​ 9, മുബറസ്​ 6, യാംബു 16, ഖമീസ്​ മുശൈത്ത്​​ 6, ഖത്വീഫ്​ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

ഞായറാഴ്​ച 34,300 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,348,385 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1065, ജിദ്ദ 939, മക്ക 738, ഹുഫൂഫ്​ 244, ത്വാഇഫ്​ 198, ദമ്മാം 134, മദീന 132, അബഹ 104, ജീസാൻ 100, ബുറൈദ 96, മുബറസ്​ 75, തബൂക്ക്​ 68, ഹാഇൽ 67, അറാർ 63, ഹഫർ അൽബാത്വിൻ 65, മഹായിൽ 42, സബ്​യ 42, അൽബാഹ 37, ഖത്വീഫ് 33, അബൂ അരീഷ്​ 30, ഖമീസ്​ മുശൈത്ത്​​ 26, സകാക 27, ബീഷ​ 27, അൽറസ്​ 24, ബെയ്​ഷ്​ 24, വാദി ദവാസിർ 23, ഖർജ്​ 20, അൽഖുവയ്യ 18, അയൂൺ 17, സാംത 17, ഖോബാർ 15, ​നജ്​റാൻ 14, ഉനൈസ 12, അൽമജാരിദ 11,

റിജാൽ അൽമ 8, അൽനമാസ്​ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, അഹദ്​ മസാറ 4, ശഖ്​റ 4, റഫ്​ഹ 6, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, ദമദ്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia​Covid 19
Next Story