Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ർ​മാ​ണ​മേ​ഖ​ല​യി​ൽ...

നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 40 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ

text_fields
bookmark_border
നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 40 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​യി നി​ർ​മാ​ണ മേ​ഖ​ല മാ​റു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന 2025-ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സൗ​ദി കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ അ​തോ​റി​റ്റി​യി​ലെ സ​ജീ​വ അം​ഗ​ത്വ​ങ്ങ​ളി​ൽ 900 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച​യു​ണ്ടാ​യി.

2025 അ​വ​സാ​ന​ത്തോ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്ത ക​രാ​റു​കാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 70,500-ൽ ​എ​ത്തി​യി​ട്ടു​ണ്ട്. 2024-നെ ​അ​പേ​ക്ഷി​ച്ച് നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 21.44 ശ​ത​മാ​ന​വും, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​മ്പ​ത്​ ശ​ത​മാ​ന​വും വ​ർ​ദ്ധ​ന​വു​ണ്ടാ​യി. നി​ല​വി​ൽ 40 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ള്ള ഈ ​മേ​ഖ​ല സൗ​ദി​യു​ടെ ആ​കെ ജി​ഡി​പി​യു​ടെ 7.75 ശ​ത​മാ​നം സം​ഭാ​വ​ന ചെ​യ്യു​ന്നു.

വി​വി​ധ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ 214 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ഫ്യൂ​ച്ച​ർ പ്രൊ​ജ​ക്ട്സ് ഫോ​റ​ത്തി​െൻറ ഏ​ഴാം പ​തി​പ്പി​ൽ, മൂ​ന്ന്​ ല​ക്ഷം കോ​ടി റി​യാ​ലി​ല​ധി​കം മൂ​ല്യം വ​രു​ന്ന 20,000-ല​ധി​കം വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​തോ​റി​റ്റി പ്ര​ദ​ർ​ശി​പ്പി​ച്ചു.

അ​തോ​റി​റ്റി കേ​വ​ലം ഒ​രു നി​യ​ന്ത്ര​ണ സ​മി​തി എ​ന്ന പ​ദ​വി​യി​ൽ നി​ന്ന് നി​ർ​മാ​ണ മേ​ഖ​ല​യെ ന​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു ശ​ക്തി​യാ​യി മാ​റു​ക​യാ​ണെ​ന്നും ക​രാ​റു​കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ ഈ ​വ​ള​ർ​ച്ച രാ​ജ്യ​ത്തെ ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള വ​ർ​ദ്ധി​ച്ചു​വ​രു​ന്ന വി​ശ്വാ​സ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും സൗ​ദി കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ അ​ജ്​​ലാ​ൻ പ​റ​ഞ്ഞു.

അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ക്കാ​ദ​മി 90-ല​ധി​കം പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ 15,000-ല​ധി​കം പേ​ർ​ക്ക് പ​രി​ശീ​ല​ന​വും ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളും ന​ൽ​കി. അം​ഗീ​കൃ​ത യോ​ഗ്യ​താ പ്രോ​ഗ്രാ​മു​ക​ൾ വ​ഴി 400-ല​ധി​കം പേ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ച്ചു. കൂ​ടാ​തെ, സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ഴ്​ പ്ര​ത്യേ​ക ഫോ​റ​ങ്ങ​ളി​ലാ​യി 660 കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്ക് അ​തോ​റി​റ്റി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു.

സൗ​ദി കോ​ൺ​ട്രാ​ക്ട​ർ​മാ​ർ രാ​ജ്യ​ത്തി​െൻറ സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന തൂ​ണാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ അ​ജ്​​ലാ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു. വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റാ​ൻ അ​വ​രു​ടെ ക​ഴി​വു​ക​ൾ ഉ​യ​ർ​ത്തു​മെ​ന്നും, ഇ​തി​നാ​യി നി​യ​ന്ത്ര​ണ-​പ്ര​ഫ​ഷ​ന​ൽ സേ​വ​ന​ങ്ങ​ളും യോ​ഗ്യ​ത പ്രോ​ഗ്രാ​മു​ക​ളും വി​ക​സി​പ്പി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യ സം​വി​ധാ​നം നി​ർ​മ്മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 40 lakh workers in the construction sector
Next Story