Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ അനസ് ബിൻ മാലിക്...

ജിദ്ദ അനസ് ബിൻ മാലിക് സെൻററിൽ 40 ദിവസത്തെ ഖുർആൻ മനഃപാഠ പദ്ധതി

text_fields
bookmark_border
ജിദ്ദ അനസ് ബിൻ മാലിക് സെൻററിൽ 40 ദിവസത്തെ ഖുർആൻ മനഃപാഠ പദ്ധതി
cancel
camera_alt

ജിദ്ദ അനസ് ബിൻ മാലിക് സെൻറർ അധികൃതർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ജിദ്ദ: വിശുദ്ധ ഖുർആനിൻറെ പാരായണവും പഠനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ ദഅവ കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് മദ്രസ, വരുന്ന വേനലവധിക്കാലത്ത് 40 ദിവസത്തെ ഖുർആൻ മനഃപാഠ പദ്ധതി സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

ജൂലായ് അഞ്ചിന് ആരംഭിച്ച് ആഗസ്‌ത്‌ 14 ന് അവസാനിക്കുന്ന പദ്ധതിയിൽ ഖുർആൻ നന്നായി പാരായണം ചെയ്യാനറിയാവുന്ന 15 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കുമായിരിക്കും പ്രവേശനം. എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം ഉറപ്പാക്കുക. പെൺകുട്ടികളുടെ പഠനത്തിന് അധ്യാപികമാരായിരിക്കും നേതൃത്വം നൽകുക. ഓരോ കുട്ടികൾക്കും അധ്യാപകരുടെ വ്യക്തിഗത അറ്റൻഷൻ ഉറപ്പാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുള്ളത്.

ഖുർആൻ പാരായണ നിയമങ്ങളിൽ പരിജ്ഞാനവും തഹ്ഫീദ് അധ്യാപന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയവുമുള്ള, അറബ് വംശജരായ വിദഗ്‌ദ അധ്യാപകരും അധ്യാപികമാരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുക. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ക്ളാസുകൾ നടക്കുക. വ്യക്തിഗത മികവിനനുസരിച്ച് അഞ്ച് മുതൽ 20 ജുസുഅ വരെയാണ് ഈ കാലയളവിൽ കുട്ടികൾ മനഃപാഠമാക്കുക. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം പഠനം പൂർത്തീകരിച്ചവർക്ക് റിവിഷൻ ചെയ്യുവാനുള്ള സംവിധാനവും ലഭ്യമായിരിക്കും.

2013 ലാണ് കുറഞ്ഞ ദിവസങ്ങൾകൊണ്ട് കൂടുതൽ മനഃപാഠം എന്ന ലക്ഷ്യത്തോടെ 60 ദിവസത്തെ പാഠ്യപദ്ധതിയുമായി അനസ് ബിൻ മാലിക് സെൻറർ 'നൂറുൽ ഖുർആൻ' എന്ന ഈ ആശയത്തിന് തുടക്കമായത്. ആദ്യ ബാച്ചിൽ നിന്നു തന്നെ ഖുർആൻ മുഴുവനും മനഃപാഠമാക്കിയ കുട്ടികളെ തയ്യാറാക്കാൻ പദ്ധതിക്ക് സാധിച്ചു. പദ്ധതിയിലൂടെ ഖുർആൻ പഠിച്ച നിരവധി വിദ്യാർഥികൾ ഇന്ന് ഇന്ത്യയിലെയും സൗദി അറേബ്യയയിലെയും വിവിധ യൂനിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും പഠനം നടത്തിവരുന്നു. ചിലർ അധ്യാപനവും മറ്റുമായി കേരളത്തിലും ഗൾഫ് നാടുകളിലും ഈ മേഖലയിലെ തൊഴിൽ രംഗത്തും സജീവമാണ്.

മക്ക പ്രൊവിൻസിലെ ജംഇയ്യതു ത്തർത്തീലിൻറെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് സെൻററിനു കീഴിൽ നൂറുൽ ഖുർആൻ പദ്ധതിക്ക് പുറമെ കെ.ജി മുതൽ ഏഴാം തരം വരെയുള്ള ഇസ്‌ലാമിക് മദ്രസ, ടീനേജ് കുട്ടികൾക്കുള്ള സി.ആർ.ഇ (കണ്ടിന്യൂസ് റിലീജിയസ് എഡ്യൂക്കേഷൻ), മൂന്ന് വയസ്സുള്ള കുട്ടികൾക്കായുള്ള അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടന്നുവരുന്നു.

സെൻററിൻറെ വിദ്യാഭ്യാസ മത, സാമൂഹ്യ മേഖലകളിലെ പ്രവർത്തനങ്ങൾ അടുത്തറിയുവാനും വിശദ വിവരങ്ങൾക്കുമായി 0509299816, 0508939881, 0537665155 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിസ്‌ഡം സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജിദ്ദ ദഅവ കോഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, സെക്രട്ടറി ഹാഫിള് ഇഖ്ബാൽ തൃക്കരിപ്പൂർ, അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahAnas bin Malik MadrasaQuran Memorization
News Summary - 40-day Quran memorization program begins at Jeddah's Anas bin Malik Center
Next Story