Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ അ​ന​സ് ബി​ൻ...

ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ 40 ദി​വ​സ​ത്തെ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ പ​ദ്ധ​തി; ജൂ​ലൈ അ​ഞ്ചി​ന് തു​ട​ക്ക​മാ​കും

text_fields
bookmark_border
ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ 40 ദി​വ​സ​ത്തെ   ഖു​ർ​ആ​ൻ മ​നഃ​പാ​ഠ പ​ദ്ധ​തി; ജൂ​ലൈ അ​ഞ്ചി​ന് തു​ട​ക്ക​മാ​കും
cancel
camera_alt

ഫോ​​ട്ടോ: ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ അ​ധി​കൃ​ത​ർ ജി​ദ്ദ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്ര​സ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് 40 ദി​വ​സ​ത്തെ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ പ​ദ്ധ​തി സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ അ​ഞ്ച്​ മു​ത​ൽ ആ​ഗ​സ്​​റ്റ്​ 14 വ​രെ നീ​ളു​ന്ന പ​ദ്ധ​തി​യി​ൽ, ഖു​ർ​ആ​ൻ ന​ന്നാ​യി പാ​രാ​യ​ണം ചെ​യ്യാ​ന​റി​യാ​വു​ന്ന 15 ആ​ൺ​കു​ട്ടി​ക​ൾ​ക്കും 15 പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി​രി​ക്കും പ്ര​വേ​ശ​നം. എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റി​ലൂ​ടെ​യാ​യി​രി​ക്കും സെ​ല​ക്ഷ​നെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ്യ​ക്തി​ഗ​ത ശ്ര​ദ്ധ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക്ലാ​സു​ക​ൾ​ക്ക് ത​ജ്‌​വീ​ദി​ൽ പ​രി​ജ്ഞാ​ന​വും വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള അ​റ​ബ് വം​ശ​ജ​രാ​യ വി​ദ​ഗ്ധ അ​ധ്യാ​പ​ക-​അ​ധ്യാ​പി​ക​മാ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ആ​റ്​ മു​ത​ൽ വൈ​കി​ട്ട് ആ​റ്​ വ​രെ​യാ​ണ് സ​മ​യം. ജി​ദ്ദ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്. മ​ക്ക പ്ര​വി​ശ്യ​യി​ലെ ‘ജം​ഇ​യ്യ​തു ത്ത​ർ​ത്തീ​ലി​െൻറ’ ഔ​ദ്യോ​ഗി​ക ലൈ​സ​ൻ​സോ​ടെ​യാ​ണ് സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന വി​വ​ര​ങ്ങ​ൾ​ക്ക് 0509299816, 0508939881, 0537665155 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ജി​ദ്ദ​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​സ്ഡം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി ഐ​ക്ക​ര​പ്പ​ടി, ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, സെ​ക്ര​ട്ട​റി ഹാ​ഫി​ള് ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ, അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്ര​സ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vacationislamic studiesQuran Memorization
News Summary - 40-day Quran memorization program at Jeddah Anas bin Malik Center; begins on July 5
Next Story