Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റിഫ്ലവര്‍ '4 മെഗാ ഡേയ്സി​'ന് തുടക്കം

text_fields
bookmark_border
വന്‍ വിലകിഴിവി​െൻറ നാല് ദിനങ്ങൾ
സിറ്റിഫ്ലവര്‍ 4 മെഗാ ഡേയ്സി​ന് തുടക്കം
cancel

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റിഫ്ലവര്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. '4 മെഗാ ഡെയ്സ്​' എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം വ്യത്യസ്​ത ഉൽപന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ വലിയ അവസരം ഒരുങ്ങിയിരിക്കുകയാണെന്ന്​ മാനേജ്​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ തരത്തിലുള്ള വിലകിഴിവ് നവംബര്‍ നാല് മുതല്‍ ഏഴ് വരെ, നാലുദിനങ്ങള്‍ മാത്രം നല്‍കുന്ന വന്‍ വിലകിഴിവ് വഴി ഉപഭോതാക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. സൗദിയിലെ എല്ലാ സിറ്റിഫ്ലവര്‍ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്. അവശ്യ സാധനങ്ങളാണ് '4 മെഗാ ഡെയ്സ്​' ഓഫറി​െൻറ പ്രത്യേകത. മാത്രമല്ല ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്നും സിറ്റിഫ്ലവര്‍ മാനേജ്‌മെൻറ്​ അറിയിച്ചു.

ആരോഗ്യപരിചരണ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, അടുക്കള സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, പാദരക്ഷകൾ തുടങ്ങിയ ഡിപ്പാര്‍ട്ടുമെൻറുകളില്‍ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ തെരഞ്ഞെടുത്ത റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാകും. കൂടാതെ സിറ്റിഫ്ലവര്‍ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ പഴം പച്ചക്കറികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ പച്ചക്കറികള്‍ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നും മാനേജ്മെൻറ്​ വക്താക്കള്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 mega days in city flower
Next Story