Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജൂണിൽ സൗദി...

ജൂണിൽ സൗദി തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ 38 ശതമാനം കുറവ്

text_fields
bookmark_border
ജൂണിൽ സൗദി തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ 38 ശതമാനം കുറവ്
cancel

റിയാദ്: സൗദി അറേബ്യയിലെ തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ അളവിൽ കഴിഞ്ഞ ജൂൺ മാസത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ജൂൺ മാസത്തിൽ ആകെ 1.43 കോടി ടൺ ചരക്കാണ് സൗദി തുറമുഖങ്ങൾ കൈകാര്യം ചെയ്തതെന്ന് സൗദി പോർട്ട് അതോറിറ്റി (മവാനി) ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈകാര്യം ചെയ്ത 2.3 കോടി ടൺ ചരക്കുമായി താരതമ്യം ചെയ്യുമ്പോൾ ചരക്കുനീക്കത്തിൽ 38 ശതമാനത്തി​െൻറ ഇടിവാണുണ്ടായിരിക്കുന്നത്.

തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത ആകെ ചരക്കുകളിൽ 8.22 ലക്ഷം ടൺ പൊതുചരക്കുകളും ഉൾപ്പെടുന്നു. കൂടാതെ 56 ലക്ഷം ടൺ ദ്രാവക ചരക്കുകളും 24 ലക്ഷം ടൺ ഖര ചരക്കുകളും ഈ കാലയളവിൽ കൈകാര്യം ചെയ്യുകയുണ്ടായി. കണ്ടെയ്നർ നീക്കത്തിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ആകെ 5,00,800 സ്​റ്റാൻഡേർഡ് കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. മുൻവർഷം ജൂണിലെ 6,96,800 കണ്ടെയ്നറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 35.8 ശതമാനത്തി​െൻറ കുറവ് രേഖപ്പെടുത്തി.

ഇറക്കുമതി ചെയ്ത കണ്ടെയ്നറുകൾ 32.9 ശതമാനം ഇടിവോടെ 1,76,700 ആയും, കയറ്റുമതി ചെയ്തവ 46.4 ശതമാനം ഇടിവോടെ 1,44,000 ആയും കുറഞ്ഞു. ട്രാൻസ്ഷിപ്പ്മെൻറ്​ കണ്ടെയ്നറുകളിൽ 23.1 ശതമാനം കുറവ് രേഖപ്പെടുത്തുകയും ഇത് 1,26,900 കണ്ടെയ്നറുകളായി ചുരുങ്ങുകയും ചെയ്തു.

മറ്റു ഗതാഗത മേഖലകളിലും സമാനമായ ഇടിവ് പ്രതിഫലിച്ചിട്ടുണ്ട്.

സൗദി തുറമുഖങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം മുൻവർഷത്തെ 78,800-ൽനിന്നും 24.6 ശതമാനം കുറഞ്ഞ് 59,400 ആയി മാറി. കപ്പൽ ഗതാഗതത്തിൽ 21.7 ശതമാനം കുറവുണ്ടാവുകയും തുറമുഖങ്ങളിലെത്തിയ കപ്പലുകളുടെ എണ്ണം 1,086 ആയി ചുരുങ്ങുകയും ചെയ്തു. കൂടാതെ, തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ 22.8 ശതമാനം കുറവുണ്ടായി 58,300 ആയി കുറഞ്ഞു.

കന്നുകാലികളുടെ ഇറക്കുമതിയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷം ഇതേ കാലയളവിൽ 9,59,200 കന്നുകാലികളെ സ്വീകരിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 27.3 ശതമാനം കുറവോടെ 6,97,700 കന്നുകാലികളെ മാത്രമാണ് തുറമുഖങ്ങൾ വഴി സ്വീകരിച്ചത്.

സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്​റ്റിക്സ് മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട നട്ടെല്ലാണ് രാജ്യത്തെ തുറമുഖങ്ങൾ. ആഗോളതലത്തിലെ പ്രധാന കപ്പൽ പാതകളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കുന്ന നിരവധി വാണിജ്യ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്കും അവയുടെ വികസനത്തിനും മേൽനോട്ടം വഹിക്കുന്നത് പോർട്ട് അതോറിറ്റിയായ ‘മവാനി’ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cargo handlingSaudi portsdecline
News Summary - 38 percent decline in cargo handling at Saudi ports in Jun
Next Story