Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid saudi
cancel
camera_alt

representative image

Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതുതായി 375...

സൗദിയിൽ പുതുതായി 375 കോവിഡ് രോഗികൾ; രോഗമുക്തി 336

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 375 കോവിഡ് കേസുകൾ. 336 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,78,708 ആയി. ഇതിൽ 3,69,613 പേർ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6514 ആയി. 2581 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 503 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 162, മക്ക 66, കിഴക്കൻ പ്രവിശ്യ 61, വടക്കൻ അതിർത്തി മേഖല 24, മദീന 14, അസീർ 11, അൽ ഖസീം 11, അൽജൗഫ് 10, ഹാഇൽ 6, തബൂക്ക് 5, നജ്റാൻ 2, ജീസാൻ 2, അൽബാഹ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - 375 new covid patients in Saudi Arabia; Cure 336
Next Story