Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​ഴ​ക്ക​ൻ...

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഇ​ന്ന​ലെ വീ​ഴ്​​ത്തി​യ​ത്​​​ 37 ഡ്രോ​ണു​ക​ൾ

text_fields
bookmark_border
കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഇ​ന്ന​ലെ   വീ​ഴ്​​ത്തി​യ​ത്​​​ 37 ഡ്രോ​ണു​ക​ൾ
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ വ​ൻ ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വി​ജ​യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച മാ​ത്രം മേ​ഖ​ല​യി​ൽ എ​ത്തി​യ 37 ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധ സേ​ന വെ​ടി​വെ​ച്ചി​ട്ട​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്ക് നേ​രെ ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഇ​തേ മേ​ഖ​ല ല​ക്ഷ്യ​മി​ട്ടെ​ത്തി​യ 36 ഡ്രോ​ണു​ക​ളും ഒ​രു ബാ​ലി​സ്​​റ്റി​ക് മി​സൈ​ലും വ്യോ​മ​സേ​ന ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്തി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം നൂ​റോ​ളം ഡ്രോ​ണു​ക​ളെ​യും മി​സൈ​ലു​ക​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ദി സേ​ന​ക്ക് സാ​ധി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യെ​യും ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​നെ​യും ല​ക്ഷ്യം​വെ​ച്ചാ​ണ് ഭൂ​രി​ഭാ​ഗം ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്തി​െൻറ വ്യോ​മ സു​ര​ക്ഷ വി​ഭാ​ഗ​വും വ്യോ​മ​സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ഏ​ക​ദേ​ശം 798 ഡ്രോ​ണു​ക​ളാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​നു​പു​റ​മെ 51 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഏ​ഴ്​ ക്രൂ​യി​സ് മി​സൈ​ലു​ക​ളും ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ സേ​ന​ക്ക് സാ​ധി​ച്ചു. രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ​ക്കും പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന്നും ഏ​ത് ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​ൻ രാ​ജ്യം സു​സ​ജ്ജ​മാ​ണെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronesshot downeastern region
News Summary - 37 drones shot down in eastern region yesterday
Next Story