ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 36 പ്രവാസികൾ പിടിയിൽ
text_fieldsഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച് പിടിയിലായവരും അവർ സഞ്ചരിച്ച ബസും
റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 36 പ്രവാസികൾ പിടിയിൽ. സൗദിയില്‍ താമസവിസയുള്ള 35 പേരെയും അവരെ കൊണ്ടുവന്ന ബസ് ഡ്രൈവറെയുമാണ് ഹജ്ജ് സുരക്ഷ സേന അറസ്റ്റ് ചെയ്തത്. 36 പേരെയും ശിക്ഷാവിധികൾ നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായും സുരക്ഷാസേന അറിയിച്ചു. രണ്ടുദിവസം മുമ്പ് ഇതുപോലെ പെർമിറ്റില്ലാത്ത 22 പേരെയും കൊണ്ടുവന്ന ഒരു ഈജിപ്ഷ്യൻ ബസ് ഡ്രൈവറും ബസിലുണ്ടായിരുന്നവരും പിടിലായിരുന്നു.
ഹജ്ജ് പെര്‍മിറ്റില്ലാത്ത സന്ദര്‍ശന വിസക്കാര്‍ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് നിയമ ലംഘകരുടെ എണ്ണം അനുസരിച്ച് ഒരാൾക്ക് ഒരു ലക്ഷം റിയാല്‍ എന്ന നിലയിൽ പിഴ ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. പെര്‍മിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാലാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

