356 പേർക്ക് കോവിഡും 308 പേർക്ക് മുക്തിയും
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതുതായി 356 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 308 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർകൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,76,377 ആയി. ഇതിൽ 3,67,323 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6480 ആയി. 2574 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 180, കിഴക്കൻ പ്രവിശ്യ 80, മക്ക 37, അൽഖസീം 13, വടക്കൻ അതിർത്തി മേഖല ഒമ്പത്, അസീർ, അൽജൗഫ് എട്ട് വീതം, മദീന ആറ്, ഹാഇൽ നാല്, തബൂക്ക്, അൽബാഹ, നജ്റാൻ മൂന്നു വീതം, ജീസാൻ രണ്ട്.

