870 കോടി റിയാൽ ചെലവിൽ സൗദിയിൽ 3,502 മസ്ജിദുകൾ യാഥാർഥ്യമായി
text_fieldsപുതുതായി നിർമിച്ച പള്ളികളിലൊന്ന്
റിയാദ്: സൗദി അറേബ്യയിൽ 3,502 മസ്ജിദുകൾ പുതുതായി നിർമിച്ചു. ഇസ്ലാമിക കാര്യ, ദഅ്വ, മാർഗനിർദേശ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തിെൻറ വിവിധ പ്രവിശ്യകളിലായാണ് നിർമാണം വിജയകരമായി പൂർത്തിയാക്കിയത്. 2018 ജൂലൈ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കിയത്. 870 കോടി സൗദി റിയാലാണ് മസ്ജിദുകളുടെ നിർമാണത്തിനായി ആകെ ചെലവിട്ടത്. ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത, മന്ത്രാലയത്തിെൻറ ഔദ്യോഗിക ഖജനാവിൽ നിന്ന് ഒരു റിയാൽ പോലും ഇതിനായി വിനിയോഗിക്കേണ്ടി വന്നിട്ടില്ല എന്നതാണ്.
മസ്ജിദുകളുടെ നിർമാണത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള ദാതാക്കൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും ആവശ്യമായ സൗകര്യങ്ങളും അനുമതികളും മന്ത്രാലയം എളുപ്പത്തിൽ ലഭ്യമാക്കുകയായിരുന്നു. ഇതോടെ പൂർണമായും ജനങ്ങളുടെ സംഭാവനകൾ വഴിയാണ് ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിച്ചത്. സൗദി സമൂഹത്തിെൻറ പരസ്പര സഹകരണവും ഐക്യദാർഢ്യവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് രാജ്യത്തിെൻറ ഭരണനേതൃത്വം നൽകുന്ന പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. മസ്ജിദുകളുടെ നിർമാണത്തിൽ സ്വകാര്യ വ്യക്തികൾക്കും എൻ.ജി.ഒ മേഖലക്കും പരമാവധി പങ്കാളിത്തം ഉറപ്പാക്കുക എന്ന മന്ത്രാലയത്തിെൻറ തന്ത്രപ്രധാനമായ പദ്ധതിയുടെ മികച്ച വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

