Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 3,500 ഉം കടന്ന് പുതിയ കോവിഡ് രോഗികൾ; ചികിത്സയിലുള്ളവരുടെ എണ്ണം 18,357 ആയി

text_fields
bookmark_border
പുതിയ രോഗികൾ: 3,575, രോഗമുക്തി: 817, മരണം: 2, ഗുരുതരാവസ്ഥയിലുള്ളവർ: 117
saudi covid
cancel

ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,500 കടന്നു. പുതുതായി രാജ്യത്ത് 3,575 രോഗികളും 817 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,72,225 ഉം രോഗമുക്തരുടെ എണ്ണം 5,44,978 ഉം ആയി.

പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,890 ആയി. നിലവിൽ 18,357 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 117 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.23 ശതമാനവും മരണനിരക്ക് 1.55 ശതമാനവുമാണ്. പുതുതായി റിയാദിൽ 985 ഉം ജിദ്ദയിൽ 829 ഉം മക്കയിൽ 393 ഉം മദീനയിൽ 118 ഉം ഹുഫൂഫിൽ 105 ഉം ദമ്മാമിൽ 98 ഉം പേർക്ക് രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,22,39,228 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,91,637 ആദ്യ ഡോസും 2,33,05,219 രണ്ടാം ഡോസും 38,42,372 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3500 fresh covid cases in saudi arabia
Next Story