Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ദന്തൽ...

സൗദിയിൽ ദന്തൽ ജോലികളിൽ 35 ശതമാനം സ്വദേശിവത്​കരണം

text_fields
bookmark_border
സൗദിയിൽ ദന്തൽ ജോലികളിൽ 35 ശതമാനം സ്വദേശിവത്​കരണം
cancel

ജിദ്ദ: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്​കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ്​ ഇത്​ പ്രഖ്യാപിച്ചത്​. ആരോഗ്യ മന്ത്രാലയത്തി​െൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്​ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച്​ 10​ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്​ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർഥികൾക്ക്​ കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഇരു മന്ത്രാലയങ്ങളുടെയും യോജിച്ചുള്ള ശ്രമത്തി​െൻറ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര തൊഴിൽ വിപണിയിലെ സ്വദേശി പങ്കാളിത്തത്തി​െൻറ തോത് ഉയർത്തുന്ന ഈ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന്​​ ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും ദന്ത ​ജോലിയുടെ പ്രത്യേകതകൾക്കും അനുസൃതമായി ഇത് നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും. സ്വദേശികളെ ജോലിക്കെടുക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തി​െൻറ സേവനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടും.

അനുയോജ്യരായ ഉദ്യോഗാർഥികളെ ആകർഷിക്കുന്നതിനും തിരയുന്നതിനുമുള്ള പിന്തുണ, ആവശ്യമായ പരിശീലനത്തിനുള്ള സൗകര്യം, റിക്രൂട്ട്‌മെൻറ്​, കരിയർ തുടർച്ച എന്നിവയ്​ക്കുള്ള പിന്തുണ, സ്വദേശിവത്​കരണത്തിന്​ വേണ്ടി സജ്ജീകരിച്ച വിവിധ പ്രോഗ്രാമുകളുടെ പ്രയോജനം നേടുന്നതിലുള്ള മുൻഗണന, മാനവവിഭവശേഷി നിധി വഴിയുള്ള പിന്തുണ തുടങ്ങിയ സേവനങ്ങളാണ്​ മാനവവിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന്​ ലഭിക്കുക.

ദന്തൽ ജോലികളുടെ സ്വദേശിവത്​കരണം സംബന്ധിച്ച​ വിശദാംശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്​. 2021 ഒക്​ടോബറിലാണ്​ ദന്തൽ ജോലികൾ ഘട്ടംഘട്ടമായി സ്വദേശിവത്​കരിക്കാനുളള ആദ്യ തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്​. അത്​ സംബന്ധിച്ച​ ഗൈഡും അന്ന്​ പുറത്തിറക്കിയിരുന്നു.

2022 ഏപ്രിൽ 11 ന്​ ആദ്യ ഘട്ട തീരുമാനം പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ദന്തൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനം ബാധകമായിരുന്നത്​. എല്ലാത്തരം ദന്തൽ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്​കരണമെന്ന പരിധിയിൽ വരുന്നതാണ്​ ഇപ്പോഴത്തെ തീരുമാനം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായും മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndigenizationSaudi
News Summary - 35 percent indigenization of dental work in Saudi
Next Story