Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 348 പുതിയ...

സൗദിയിൽ 348 പുതിയ കോവിഡ്​ കേസുകൾ

text_fields
bookmark_border
സൗദിയിൽ 348 പുതിയ കോവിഡ്​ കേസുകൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ ഞായറാഴ്​ച 348 പുതിയ കോവിഡ്​ കേസുകൾ രേഖപ്പെടുത്തി. 373 പേർ​ സുഖം പ്രാപിച്ചു​. 20 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 342,202 പോസിറ്റീവ്​ കേസുകളിൽ 328,538 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5185 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8479 പേരാണ്​. അതിൽ 825 പേരുടെ നില ഗുരുതരമാണ്​.

ജിദ്ദ 2, മക്ക 2, മദീന 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, മുബറസ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 1, നജ്​റാൻ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ​ 3, സബ്​യ 1, അയൂൺ​ 1, ഖുറയാത്​ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 73. യാംബു​​ 32, റിയാദ്​​ 25, ബുറൈദ 19, മക്ക 17, മുബറസ്​ 15, ജിദ്ദ​​ 13, ഉനൈസ​ 12, ബുഖൈരിയ 7, ബല്ലസ്​മർ 7, ഖമീസ്​ മുശൈത്ത്​ 7, അറാർ 7, ഖർജ്​ 7, മജ്​ മഅ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്​ച നടത്തിയ 38,385 ടെസ്​റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 7,354,136 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1110, ജിദ്ദ 1010, മക്ക 794, ഹുഫൂഫ്​ 270, ത്വാഇഫ്​ 217, ദമ്മാം 141, അബഹ 138, മദീന 137, ജീസാൻ 141, ബുറൈദ 116, ഹഫർ അൽബാത്വിൻ 85, ഹാഇൽ 85, മുബറസ്​ 83, തബൂക്ക്​ 75, അറാർ 67, സബ്​യ 50, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ്​ 42, നജ്​റാൻ 40, ഖത്വീഫ് 34, ഖമീസ്​ മുശൈത്ത്​​ 32, അൽറസ്​ 32, സകാക 30, ബീഷ​ 29, ബെയ്​ഷ്​ 28, വാദി ദവാസിർ 23, ഖർജ്​ 20, സാംത 21, അയൂൺ 21, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്​ഹ 10, അൽഅർദ 9, അൽനമാസ്​ 9, അഹദ്​ മസറ 8, ജുബൈൽ 8, ദർബ്​ 8, അഹദ്​ റുഫൈദ 7, ഹുറൈംല 6, അൽ-ജഫർ 6, ഖുറയാത്​ 6, ദമദ്​ 5, നാരിയ 5, സു​ൈലയിൽ 4, ഖുൻഫുദ 4, റാബിഖ്​ 4, ശഖ്​റ 4, മുസാഹ്​മിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്​ഖൈഖ്​ 2, സാറാത്​ ഉബൈദ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1, ദഹ്​റാൻ അൽജനൂബ്​ 1, അൽമദ്ദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiasaudi covid
News Summary - 348 new covid cases in saudi
Next Story