Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 3460 പുതിയ കോവിഡ് രോഗികൾ; 843 പേർക്ക് രോഗമുക്തി

text_fields
bookmark_border
മരണം: ഒന്ന്, ചികിത്സയിലുള്ളവർ: 23,246, ഗുരുതരാവസ്ഥയിലുള്ളവർ: 141
saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 3,460 പുതിയ കോവിഡ് രോഗികളും 843 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,46,614 ഉം ആയി.

പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,893 ആയി. നിലവിൽ 23,246 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 141 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.44 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്. റിയാദിൽ പുതിയ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ഇന്ന് മാത്രം റിയാദിൽ 1,003 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ 769 ഉം മക്കയിൽ 383 ഉം മദീനയിൽ 149 ഉം ദമ്മാമിൽ 110 ഉം ഹുഫൂഫിൽ 96 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,25,03,569 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,06,273 ആദ്യ ഡോസും 2,33,27,595 രണ്ടാം ഡോസും 40,69,701 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3460 fresh covid cases in Saudi Arabia; 843 patients cured
Next Story