Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നി​ൽ...

റ​മ​ദാ​നി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലു​മാ​യി വി​ത​ര​ണം ചെ​യ്ത​ത് 3.4 കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ

text_fields
bookmark_border
റ​മ​ദാ​നി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലു​മാ​യി വി​ത​ര​ണം ചെ​യ്ത​ത് 3.4 കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ
cancel
camera_alt

റ​മ​ദാ​നി​ൽ ഹ​റ​മി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

മ​ക്ക: റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ലും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലു​മാ​യി തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി വി​ത​ര​ണം ചെ​യ്ത​ത് 3.4 കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് ഞാ​യ​റാ​ഴ്ച ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​തോ​റി​റ്റി ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ലെ വ​ൻ ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത്, ഹ​റ​മു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് യാ​തൊ​രു​വി​ധ പ്ര​യാ​സ​ങ്ങ​ളു​മി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച​ത്.​ഇ​ത്ര​യും വ​ലി​യ സം​ഖ്യ​യി​ലു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണ്. തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചി​രു​ന്നു.

സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​തി​ഥി​ക​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും അ​തോ​റി​റ്റി പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ച്ചു. റ​മ​ദാ​നി​ലെ തി​ര​ക്ക് കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് സം​തൃ​പ്ത​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നും സൗ​ദി ന​ട​ത്തി​വ​രു​ന്ന വി​പു​ല​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 3.4 crore food packets distributed in both parts of Ramadan
Next Story