Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 3,330 പുതിയ കോവിഡ് രോഗികൾ; 3,464 പേർക്ക് രോഗമുക്തി

text_fields
bookmark_border
മരണം: രണ്ട്, ചികിത്സയിലുള്ളവർ: 32,771, ഗുരുതരാവസ്ഥയിലുള്ളവർ: 1,069
Saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 3,330 പുതിയ രോഗികളും 3,464 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,15,974 ഉം രോഗമുക്തരുടെ എണ്ണം 6,74,244 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,959 ആയി.

നിലവിൽ 32,771 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,069 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.17 ശതമാനവും മരണനിരക്ക് 1.25 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,066, ജിദ്ദ 221, ദമ്മാം 189, അബഹ 111, ഹുഫൂഫ് 101, മദീന 91, ജിസാൻ 72, മക്ക 71. സൗദി അറേബ്യയിൽ ഇതുവരെ 5,87,68,456 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,89,412 ആദ്യ ഡോസും 2,38,38,186 രണ്ടാം ഡോസും 92,40,858 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3330 fresh covid cases in saudi arabia 3464 tested negative
Next Story