സൗദി അറേബ്യയിൽ വ്യാഴാഴ്ച 3092 രോഗമുക്തർ; 2238 പുതിയ രോഗികൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ചയും രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർധനവ്. രോഗമുക്തി നിരക്ക് 82 ശതമാനമായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 2,60,394 രോഗികളിൽ 2,13,490 പേരും സുഖം പ്രാപിച്ചു. 3,092 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 2,238 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു.
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,269 ആയി കുറഞ്ഞു. ഇതിൽ 2,170 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 34 പേർ മരിച്ചു.
റിയാദ് 11, ജിദ്ദ 8, മക്ക 3, മദീന 1, ഖത്വീഫ് 1, മുബറസ് 2, ഹാഇൽ 2, ഹഫർ അൽബാത്വിൻ 1, മഹായിൽ 1, ബീഷ 1, സകാക 1, അൽബാഹ 1, ഹുത്ത സുദൈർ 1 എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 57,372 ടെസ്റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 28,94,426 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
കിഴക്കൻ പ്രവിശ്യയിൽ അൽഅഹ്സ മേഖലയിലെ ഹുഫൂഫ് പട്ടണത്തിലാണ് വ്യാഴാഴ്ചയും പുതിയ രോഗികൾ കൂടുതൽ. റിയാദാണ് രണ്ടാം സ്ഥാനത്ത്, 143. മരണത്തിെൻറ കാര്യത്തിൽ തലസ്ഥാന നഗരമാണ് മുന്നിൽ. റിയാദിൽ ആകെ മരണ സംഖ്യ 718 ആയി. ജിദ്ദയിൽ 639ഉം മക്കയിൽ 515ഉം ആണ്.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 718, ജിദ്ദ 639, മക്ക 515, മദീന 112, ദമ്മാം 88, ഹുഫൂഫ് 94, ത്വാഇഫ് 78, തബൂക്ക് 41, ബുറൈദ 36, അറാർ 23, ജീസാൻ 22, ഖത്വീഫ് 21, മുബറസ് 18, ഹഫർ അൽബാത്വിൻ 21, ഹാഇൽ 16, അൽഖുവയ്യ 14, വാദി ദവാസിർ 14, ഖോബാർ 12, ബെയ്ഷ് 12, സബ്യ 11, അൽഖർജ് 11, അബഹ 9, അൽബാഹ 9, സകാക 8, ഖമീസ് മുശൈത്ത് 7, ബീഷ 7, അബൂഅരീഷ് 6, അയൂൺ 6, മഹായിൽ 6, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, നജ്റാൻ 3, സുലയിൽ 3, ശഖ്റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽറസ് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, അൽനമാസ് 1, ഹുത്ത ബനീ തമീം 1, താദിഖ് 1, മൻദഖ് 1, അൽദായർ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
