പുണ്യസ്ഥലങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 30,000 ഉദ്യോഗസ്ഥർ സജ്ജം
text_fieldsമക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി 30,000 ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച്, തികച്ചും സംയോജിതമായ ഒരു സുരക്ഷാ-മേൽനോട്ട സംവിധാനമാണ് മന്ത്രാലയം ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. തീർഥാടകരുടെ സുഗമമായ യാത്ര ഉറപ്പാക്കുക, ജനക്കൂട്ട മാനേജ്‌മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കുക, ഹജ്ജ് കർമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ തീർഥാടകർക്ക് പൂർണ സുരക്ഷയൊരുക്കുക എന്നിവയാണ് ഈ വിപുലമായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലും, പ്രായോഗിക ഫീൽഡ് പ്രവർത്തനങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് വിദ്ഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളോ പ്രവർത്തനപരമായ മാറ്റങ്ങളോ ഉണ്ടായാൽ അതിവേഗം പ്രതികരിക്കാൻ ഈ പരിശീലനം ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. തീർഥാടകരുടെ സാന്ദ്രതയേറിയ പ്രധാന സ്ഥലങ്ങളിൽ ഫീൽഡ് ടീമുകളുടെ സന്നദ്ധത മെച്ചപ്പെടുത്താനും, സേവനങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ പ്രതികരണ സമയം പരമാവധി കുറയ്ക്കാനും ഈ ഊർജിത പരിശീലന പരിപാടികൾ സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

