Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ മുന്നൂറ്​ കടന്നു പുതിയ കോവിഡ്​ കേസുകൾ

text_fields
bookmark_border
പുതിയ കേസുകൾ: 339, മരണം: 4, കോവിഡ്​ മുക്തി: 112, ചികിത്സയിലുള്ളവർ: 3,749, ഗുരുതരാവസ്ഥയിലുള്ളവർ: 56
covid saudi
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം മുന്നൂറ്​ കടന്നു. 339 പേർക്കാണ്​ പുതുതായി​​ കോവിഡ്​ സ്ഥിരീകരിച്ചു. 112 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 755,415 ഉം രോഗമുക്തരുടെ എണ്ണം 742,563 ഉം ആയി.

രാജ്യത്ത്​ 24 മണിക്കൂറിനിടെ​​ നാല്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്തത്​. രാജ്യത്തെ ആകെ മരണം 9,103 ആയി തുടരുന്നു. നിലവിൽ 3,749 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 98, റിയാദ്​ 74, മക്ക 45, മദീന 43, ദമ്മാം 19, അബഹ 15, ത്വാഇഫ്​ 5, അൽഖർജ്​ 4, ജീസാൻ 3, ഹുഫൂഫ്​ 3, ദഹ്​റാൻ 3, ഖമീസ്​ മുശൈത്ത്​ 2, ഖോബാർ 2, യാംബു 2, വാദി ദവാസിർ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 300 new Covid cases in Saudi Arabia
Next Story