Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ​ കോവിഡ്​...

സൗദിയിൽ​ കോവിഡ്​ ബാധിച്ച്​ 30 മരണം, 2171 പുതിയ രോഗികൾ

text_fields
bookmark_border
സൗദിയിൽ​ കോവിഡ്​ ബാധിച്ച്​ 30 മരണം, 2171 പുതിയ രോഗികൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ ബുധനാഴ്​ച 30 പേർ മരിച്ചു. ആകെ മരണസംഖ്യ 579 ആയി. മക്ക (9), ജിദ്ദ (13), റിയാദ്​ (9), മദീന (2), ത്വാഇഫ്​ (1), തബൂക്ക്​  (2) എന്നിവിടങ്ങളിലാണ്​ മരണം. 2369 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി. 

പുതുതായി 2171 പേർക്ക്​ കോവിഡ്​ പരിശോധന  ഫലം പോസിറ്റീവായി. ഇതോടെ കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 91182 ആയി​. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,444 ആളുകൾ ചികിത്സയിലുണ്ട്​.  ഇതിൽ 1321 പേരുടെ നില ഗുരുതരമാണ്​. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. 24 മണിക്കൂറിനിടെ 16,976 ​േകാവിഡ്​  പരിശോധനകളാണ്​ നടന്നത്​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 870,963 ആയി​. ബുധനാഴ്​ച ഒമ്പത്​​​ പേർ മരിച്ചതിനാൽ മക്കയിൽ ആകെ  മരണസംഖ്യ 239 ഉം 13​ പേർ മരിച്ചതിനാൽ​ ജിദ്ദയിൽ 187 ഉം ആയി​. കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്​.

പുതിയ രോഗികൾ:
റിയാദ്​ 683, ജിദ്ദ 418, മക്ക 279, മദീന 167, ദമ്മാം 133, ത്വാഇഫ്​ 85, ഖത്വീഫ്​ 70, അൽഖോബാർ 54, ഹുഫൂഫ്​ 31, ജുബൈൽ 26, ഖമീസ്​ മുശൈത്​ 25, യാംബു 12, അൽമുവയ്യ  12, സബ്​യ 12, മുസാഹ്​മിയ 12, റാസതനൂറ 10, ഹാഇൽ 8, നജ്​റാൻ 8, തബൂക്ക്​ 8, ദഹ്​റാൻ 7, ജീസാൻ 7, ബീഷ 6, അലൈത്​ 6, അൽനമാസ്​ 5, സഫ്​വ 5, അൽമഹാനി 4,  ബേഷ്​ 4, ശറൂറ 4, അൽഖർജ്​ 4, വാദി ദവാസിർ 4, ഉംലജ്​ 4, അൽമുബറസ്​ 3, ഖുൻഫുദ 3, അബഹ 3, സൽവ 3, ഹഫർ അൽബാത്വിൻ 3, അൽജഫർ 2, മഹായിൽ 2,  അൽബഷായർ 2, സബ്​ത്​ അൽഅലായ 2, നാരിയ 2, അബൂ അരീഷ്​ 2, അൽഅർദ 2, സാംത 2, മഖ്​വ 1, അൽമൻദഖ്​ 1, അൽഗാര 1, ഹനാഖിയ 1, നമീറ 1, ദലം 1,  മൈസാൻ 1, ഉമ്മു അൽദൂം 1, ബിലാസ്​മർ 1, വാദി ബിൻ ഹഷ്​ബൽ 1, അബ്​ഖൈഖ്​ 1, അൽദർബ്​ 1, അൽഅയ്​ദാബി 1, അൽദായർ 1, ദമാദ്​ 1, ഖുലൈസ്​ 1, ഹബോന 1,  അൽഉവൈഖല 1, ദറഇയ 1, അഫീഫ്​ 1, ബിജാദിയ 1, ദവാദ്​മി 1, അൽറയീൻ 1, സുലൈയിൽ 1, റൂമ 1, റുവൈദ അൽഅർദ്​ 1.

മരണസംഖ്യ:
മക്ക 239, ജിദ്ദ 187, മദീന 53, റിയാദ്​ 39, ദമ്മാം 19, ഹുഫൂഫ്​ 6, ത്വാഇഫ്​ 5, തബൂക്ക്​ 5, അൽഖോബാർ 4, ജുബൈൽ 3, ബുറൈദ 4, ബീഷ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​  മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscovid
News Summary - 30 more people died in saudi due to covid
Next Story