മൂന്ന് കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ കൈമാറി
text_fieldsറിയാദ് കെ.എം.സി.സി സുരക്ഷപദ്ധതിയിൽനിന്നുള്ള ധനസഹായ വിതരണം പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചപ്പോൾ
റിയാദ്: കെ.എം.സി.സി ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങൾ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷപദ്ധതിയിൽ അംഗങ്ങളായിരിക്കെ, മരിച്ച മൂന്ന് കുടുംബങ്ങൾക്കുള്ള 30 ലക്ഷം രൂപയുടെ സഹായം പാണക്കാട് നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിൽ കെ.എം.സി.സി നൽകുന്ന പിന്തുണ വലിയ കരുത്താണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയിൽ അംഗങ്ങളായ മരിച്ച 31 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകുവാൻ കഴിഞ്ഞു.
63 പേർക്ക് ചികിത്സാസഹായവും കൈമാറിയിട്ടുണ്ട്. പ്രവാസി കുടുംബ സുരക്ഷപദ്ധതിയിൽ ആയിരക്കണക്കിന് ആളുകളാണ് ചേർന്നിട്ടുള്ളത്. സെപ്റ്റംബർ 20 വരെയാണ് പദ്ധതിയിൽ അംഗങ്ങളാവാനുള്ള സമയ പരിധി. റിയാദിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികളായ പ്രവാസികൾക്ക് അംഗത്വമെടുക്കാം.
പദ്ധതിയിൽ അംഗങ്ങളായിരുന്ന, പ്രവാസം അവസാനിപ്പിച്ചവർക്ക് നാട്ടിൽ അവരുടെ അംഗത്വം പുതുക്കാനുള്ള സൗകര്യവുമുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശേരി, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്.
മൊയ്തീൻ കോയ കല്ലമ്പാറ, മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, മുനീർ മക്കാനി, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി.ടി.പി. മുഖ്താർ, തൃശൂർ ജില്ല പ്രസിഡൻറ് മുഹമ്മദ് കുട്ടി മുള്ളൂർക്കര, പാലക്കാട് ജില്ല ട്രഷറർ മുസ്തഫ വാഫി പട്ടാമ്പി, ഷൗക്കത്ത് പാലപ്പള്ളി സമദ് പെരുമുഖം, മജീദ് മണ്ണാർമല, ലിയാഖത്ത് നീർവേലി, ഷുക്കൂർ വടക്കേമണ്ണ, ജാഫർ വീമ്പൂർ, അമീർ പൂക്കോട്ടൂർ, റാഫി പുറവൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

