Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വാഹനാപകടം:...

സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു
cancel
camera_alt

അപകടത്തിൽ തകർന്ന പിക്കപ്പ്​ വാനും മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ്​ റാഷിദും.

Listen to this Article

ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. അൽ ഹസയിൽ നിന്ന്​ 300 കിലോമീറ്റർ അകലെ ഹർദിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ്​ റാഷിദ്​ (32), ഒരു തമിഴ്​നാട്​ സ്വദേശി, ഒരു ബംഗ്ലാദേശി പൗരൻ എന്നിവരാണ്​ അപകടത്തിൽ മരിച്ചത്​.

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ്​ വാൻ മണൽ കൂനയിൽ കയറി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയിൽ പെട്ടാണ്​ മൂന്നു പേരും മരിച്ചത്. സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

റിയാദിൽ നിന്ന്​ എത്തിയവരാണെന്നാണ്​ പ്രാഥമിക വിവരം​.അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്റിൽ നൽകിയ വീഡിയോയിലുടെയാണ്​ അപകട വിവരം പുറംലോകം അറിഞ്ഞത്​. അപകടത്തിൽ തകർന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​.

മരിച്ച മുഹമ്മദ് റാഷിദിന്റെ മയ്യിത്ത് സൗദിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. .



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsaccident deadsaudinews
News Summary - 3 were killed in a road accident in Saudi Arabia
Next Story