Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിന് സമീപം അൽ...

റിയാദിന് സമീപം അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസിന് നേരെ തൊടുത്ത മൂന്ന് മിസൈലുകൾ തകർത്തു

text_fields
bookmark_border
റിയാദിന് സമീപം അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസിന് നേരെ തൊടുത്ത മൂന്ന് മിസൈലുകൾ തകർത്തു
cancel

റിയാദ്: വെള്ളി പുലർച്ചെ സൗദി തലസ്ഥാന നഗരത്തിന് തെക്ക് അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

അൽ-ഖർജ് നഗരത്തിന് പുറത്തുവെച്ച് മൂന്ന് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും ഇതേ മേഖലയിൽ മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടതായും പ്രതിരോധ മന്ത്രാലയ വക്താവ് ഇന്നലെ സൂചിപ്പിച്ചിരുന്നു.

കൂടാതെ, കിഴക്കൻ അൽ ജൗഫിൽ മറ്റൊരു ഡ്രോൺ കൂടി വ്യോമസേന ഇന്നലെ തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ സൗദി വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ സജ്ജമാണെന്ന് ഈ തുടർച്ചയായ സൈനിക നടപടികൾ സ്ഥിരീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missilesAl-KharjUS Iran WarUS Israel Iran War
News Summary - 3 cruise missiles intercepted, destroyed outside Al-Kharj
Next Story