റിയാദ്: വിദേശ റിക്രൂട്ടിങ്ങിൽ 29 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയതായി സൗദി തൊഴിൽ മന്ത്രാലയം. സ്വദേശിവത്കരണം ഊർജിതമാക്കിയതിെൻറ ഫലമാണ് ഈ മാറ്റം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അനുപാതമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
2015ല്‍ 19,70,000 വിസ അനുവദിച്ചപ്പോള്‍ 2016ല്‍ 14 ലക്ഷം വിസ മാത്രമാണ് അനുവദിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിസ അപേക്ഷ ലഭിക്കുമ്പോള്‍ അതേ തൊഴിലിന് സ്വദേശികള്‍ ലഭ്യമാണോ എന്ന പരിശോധനക്ക് ശേഷമാണ് അനുവദിക്കുന്നത്. നിതാഖാത്തിെൻറ ഭാഗമായി ആരംഭിച്ച താഖത്ത് സംവിധാനത്തില്‍ തൊഴിൽ അന്വേഷിക്കുന്ന സ്വദേശികള്‍ റജിസ്റ്റർ ചെയ്യണമെന്നാണ് മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുള്ളത്. താഖത്തില്‍ അപേക്ഷിച്ച ജോലിക്ക് വിദേശത്തേക്ക് വിസ അനുവദിക്കുന്നതിന് പകരം സ്വദേശിയെ നിയമിക്കാന്‍ മന്ത്രാലയം നിര്‍ദേശിക്കുകയാണ് പതിവ്.
അതേസമയം, വീട്ടുവേലക്കാരുടെയും സര്‍ക്കാര്‍ സര്‍വീസിലുമുള്ള റിക്രൂട്ടിങില്‍ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് 14 ശതമാനം വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ടിങില്‍ 81 ശതമാനം വര്‍ധനവാണ് 2016ല്‍ രേഖപ്പെടുത്തിയത്. 4,80,000 പേര് 2016ല്‍ സ്പോണ്‍സര്‍ഷിപ്പ് മാറിയതായും മന്ത്രാലയത്തിെൻറ കണക്കുകള്‍ കാണിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:28 AM GMT Updated On
date_range 2018-01-21T09:30:00+05:30സൗദിയില്‍ വിദേശ റിക്രൂട്ടിങില്‍ 29 ശതമാനം കുറവ് - തൊഴില്‍ മന്ത്രാലയം
text_fieldsNext Story