Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദി...

കോവിഡ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്​ച 28 മരണവും 1069 പുതിയ രോഗികളും

text_fields
bookmark_border
കോവിഡ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്​ച 28 മരണവും 1069 പുതിയ രോഗികളും
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ വെള്ളിയാഴ്​ച 28 പേർ മരിച്ചു. പുതുതായി 1069 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. 1148 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത്​ ഇതുവരെ ആകെ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം 312924 ആയി. ഇതിൽ 287403 പേരും രോഗമുക്തി നേടി.

രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 91.8 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21708 ആയി കുറഞ്ഞു. ഇതിൽ 1576 പേരുടെ ​ആരോഗ്യ​ സ്ഥിതി മാത്രമാണ്​ ഗുരുതരം​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ആരോഗ്യനില തൃപ്തികരമാണ്​. ആകെ മരണസംഖ്യ 3813 ആയി ഉയർന്നു.

റിയാദ്​ 12, ജിദ്ദ 3, മക്ക 5, മദീന 1, ഹുഫൂഫ്​ 2, ഖത്വീഫ്​ 1, മുബറസ്​ 2, ദഹ്​റാൻ 1, ജീസാൻ 1 എന്നിവിടങ്ങളിലാണ്​ വെള്ളിയാഴ്​ച മരണം സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലും റിയാദിലുമാണ്​. രണ്ടിടത്തും 61. ജീസാനിൽ 59ഉം ഹാഇലിൽ 48ഉം ജിദ്ദയിൽ 43ഉം മക്കയിൽ 43ഉം ദഹ്​റാനിൽ 36ഉം ബുറൈദയിൽ 32ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്​ച രാജ്യത്ത്​ 60,195 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,974,119 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 952, ജിദ്ദ 807, മക്ക 625, ഹുഫൂഫ്​ 202, ത്വാഇഫ്​ 171, മദീന 128, ദമ്മാം 120, ബുറൈദ 76, തബൂക്ക്​ 59, അറാർ 53, ഹാഇൽ 45, ജീസാൻ 46, ഹഫർ അൽബാത്വിൻ 43, മുബറസ്​ 45, മഹായിൽ 32, ഖത്വീഫ് 31, സബ്​യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ്​ 19, ഖമീസ്​ മുശൈത്ത്​​ 19, അബഹ 17, ഖർജ്​ 17, ബീഷ​ 17, അൽഖുവയ്യ 17, ബെയ്​ഷ്​ 17, ഖോബാർ 15, ​അബൂഅരീഷ്​ 15, അയൂൺ 12, നജ്​റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ്​ 5, സാംത 5, സു​ൈലയിൽ 4, അഹദ്​ റുഫൈദ 4, ദർബ്​ 4, നാരിയ 3, ഖുൻഫുദ 3, ശഖ്​റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്​മിയ 3, അൽബദാഇ 2, ദഹ്​റാൻ 3, ഖുറായത്​ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, അൽദായർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid worldcovid saudi arabia
News Summary - 28 covid death in Saudi Arabia in 28/08/2020
Next Story