ഹജ്ജിനുശേഷം 2.6 ലക്ഷം ഹാജിമാർ മദീന സന്ദർശിച്ചു
text_fieldsമദീന: വെള്ളിയാഴ്ച 9,694 പേർകൂടി എത്തിയതോടെ ഈ വർഷം ഹജ്ജ് പൂർത്തിയായശേഷം മദീന സന്ദർശനത്തിനെത്തിയ ആകെ തീർഥാടകരുടെ എണ്ണം 261,857 കവിഞ്ഞു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ബസുകളിലാണ് ഇവരെല്ലാം മദീനയിലെത്തിയത്. ഇതിൽ 8,156ലധികംപേർ സ്വന്തം വാഹനങ്ങളിലും ഏതാണ്ട് 4,166 പേർ ഹറമൈൻ അതിവേഗ ട്രെയിൻ വഴിയും എത്തി. മദീനയിലെ വിമാനത്താവളം വഴി ഹജ്ജിനെത്തുകയും ഹജ്ജ് കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുകയും ചെയ്തത് ഇതുവരെ 2,49,417 തീർഥാടകരാണെന്ന് മദീനയിലെ ഇമിഗ്രേഷൻ സെന്ററിന്റെ കണക്ക് ഉദ്ധരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിനുശേഷം മദീന സന്ദർശനം പൂർത്തിയാക്കി സ്വന്തം നാടുകളിലേക്ക് ഇതുവരെ ആകെ 1,80,755 തീർഥാടകരാണ് മടങ്ങിയത്. വെള്ളിയാഴ്ച മാത്രം 11,055 ഹാജിമാർ നാടുകളിലേക്ക് മടങ്ങി. ഇനി മദീനയിൽ അവശേഷിക്കുന്നത് 81,102 ഹാജിമാരാണ്. ഹജ്ജ് സീസണിൽ തീർഥാടകരുടെ താമസസൗകര്യങ്ങളുടെ സ്ഥിതിയും നിലവാരവും പരിശോധിക്കാൻ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഘം 925 സന്ദർശനങ്ങളാണ് നടത്തിയത്. ഹാജിമാർക്കായി മദീനയിൽ ഒരുക്കിയ ആശുപത്രി സൗകര്യങ്ങൾ പരിശോധിക്കാൻ 54 സന്ദർശനങ്ങളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

