സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച 255 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 266 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 368329 ഉം രോഗമുക്തരുടെ എണ്ണം 359839 ഉം ആയി. ആകെ മരണസംഖ്യ 6379 ആയി ഉയർന്നു.
അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2111 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 371 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 99, കിഴക്കൻ പ്രവിശ്യ 58, മക്ക 46, അസീർ 12, അൽഖസീം 10, മദീന 7, ഹാഇൽ 6, അൽബാഹ 4, വടക്കൻ അതിർത്തി മേഖല 3, നജ്റാൻ 3, തബൂക്ക് 3, അൽജൗഫ് 2, ജീസാൻ 2.

