Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ തടവിലായിരുന്ന...

സൗദിയിൽ തടവിലായിരുന്ന 231 ഇന്ത്യക്കാർ നാട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
Saudi prison
cancel
camera_alt

Saudi prison

റിയാദ്​: സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്​ മടങ്ങിയതായി​ ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ്​ പ്രതിസന്ധിക്ക് ശേഷം രണ്ടാമ​ത്തെ ബാച്ചാണ്​ ബുധനാഴ്​ച ഉച്ചകഴിഞ്ഞ്​ 3.55ന്​ റിയാദിൽ നിന്ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ (എസ്​.വി 3090) വിമാനത്തിൽ ചെന്നൈയിലേക്ക്​ പോയത്​.

റിയാദ്​ ഇസ്​കാനിലെ തർഹീലിൽ കഴിഞ്ഞിരുന്നവരാണ്​ ഇവർ. ഇതിൽ 65ഒാളം മലയാളികളുണ്ട്​. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണ്​. സൗദി സർക്കാരാണ്​ ഇവരുടെ വിമാനയാത്രാചെലവ്​ വഹിക്കുന്നത്​. ചെ​ന്നൈയിലെത്തുന്ന ഇവർ അവിടെ ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക്​ മടങ്ങും.

അടുത്ത വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 351 തടവുകാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യുക. വരും ദിവസങ്ങളിൽ തർഹീലിലുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിൽ മാത്രം 600ഒാളം ഇന്ത്യക്കാരാണ്​ ഉണ്ടായിരുന്നത്​. അതിൽ നിന്നാണ്​ 231 പേർ പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudidetained
Next Story