Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നി​ൽ...

റ​മ​ദാ​നി​ൽ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ 23 ല​ക്ഷം ബോ​ധ​വ​ത്ക​ര​ണ സേ​വ​ന​ങ്ങ​ൾ

text_fields
bookmark_border
റ​മ​ദാ​നി​ൽ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ 23 ല​ക്ഷം ബോ​ധ​വ​ത്ക​ര​ണ സേ​വ​ന​ങ്ങ​ൾ
cancel
camera_alt

മ​ക്ക​യി​ൽ ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യ ബോ​ധ​വ​ത്​​ക​ര​ണ സേ​വ​ന​ങ്ങ​ൾ

മ​ക്ക: ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ മ​ക്ക​യി​ലെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി 23 ല​ക്ഷ​ത്തി​ല​ധി​കം ബോ​ധ​വ​ത്ക​ര​ണ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​താ​യി ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ക്ക​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള പ​ള്ളി​ക​ൾ, ഹോ​ട്ട​ലു​ക​ളി​ലെ പ്രാ​ർ​ഥ​ന​ഹാ​ളു​ക​ൾ, വി​വി​ധ ഫീ​ൽ​ഡ് ലൊ​ക്കേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര ഭാ​ഷ​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ദൈ​നം​ദി​ന പാ​ഠ​ങ്ങ​ളും അ​വ​ബോ​ധ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു. വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും മ​ന​സ്സ​മാ​ധാ​ന​വു​മാ​ണ് ഇ​രു ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി, മ​ക്ക​യു​ടെ പ​വി​ത്ര​ത​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം, ഉം​റ ക​ർ​മ​ങ്ങ​ൾ, നോ​മ്പി​െൻറ നി​യ​മ​ങ്ങ​ൾ, മി​ത​ത്വ​ത്തി​െൻറ​യും സ​ന്തു​ലി​താ​വ​സ്ഥ​യു​ടെ​യും ത​ത്വ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​ക​ൾ​ക്കും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കും പു​റ​മേ, ക്യു.​ആ​ർ കോ​ഡു​ക​ളു​ള്ള ഡി​ജി​റ്റ​ൽ സ്‌​ക്രീ​നു​ക​ളും മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഇ​തു​വ​ഴി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ലൈ​ബ്ര​റി ആ​ക്‌​സ​സ് ചെ​യ്യാ​നും സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും സാ​ധി​ച്ചു. കൂ​ടാ​തെ, 40-ല​ധി​കം അ​ന്താ​രാ​ഷ്​​ട്ര ഭാ​ഷ​ക​ളി​ൽ വി​ഡി​യോ കോ​ൾ, ടോ​ൾ ഫ്രീ ​ഫോ​ൺ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യും സ​ജീ​വ​മാ​യി​രു​ന്നെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​െൻറ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanMasjidul haramawareness classSaudi Arabia
News Summary - 2.3 million awareness services at Masjidul Haram during Ramadan
Next Story